Vettikatumattom Paints and Hardwares

Vettikatumattom Paints and Hardwares Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vettikatumattom Paints and Hardwares, Home decor, Palace Road, Near No. 1 Private Bus stand, Changanacherry.

06/03/2026
14/12/2024

JESUS CHRIST ❤️ LOVES YOU

"ഞങ്ങൾക്കെന്തു കിട്ടും"

ഇന്ന് എല്ലാവരുടേയും സ്നേഹം എന്ത് കിട്ടും എന്നതിനെ ആശ്രയിച്ചാണ്.. പത്രൊസ് ഒരിക്കൽ ഇതേ ചോദ്യം യേശുവിനോട് ചോദിച്ചു.

" ഞങ്ങൾ സകലവും വിട്ടു നിന്നെ അനുഗമിച്ചുവല്ലോ; ഞങ്ങൾക്കു എന്തു കിട്ടും എന്നു ചോദിച്ചു"
മത്തായി 19:27

കടലിൽ രാത്രി മുഴുവനും മീൻപിടിക്കാൻ അദ്ധ്വാനിച്ചിട്ടും യാതൊന്നും ലഭിക്കാതെ വന്നപ്പോൾ ശീമോനും മറ്റുള്ളവരും പടകു കരെക്കു അടുപ്പിച്ച് വല കഴുകുകയായിരുന്നു.
ആ പടകുകളിൽ ശിമോനുള്ളതായ ഒന്നിൽ യേശു കയറി. അങ്ങനെ അവൻ പടകിൽ ഇരുന്നു പുരുഷാരത്തെ ഉപദേശിച്ചു.സംസാരിച്ചു തീർന്നപ്പോൾ യേശു ശീമോനോടു:
ആഴത്തിലേക്കു നീക്കി മീമ്പിടിത്തത്തിന്നു വല ഇറക്കുവാൻ പറഞ്ഞു.
യേശു പറഞ്ഞപ്രകാരം അവർ വലയിറക്കി.
അങ്ങനെ ചെയ്തപ്പോൾ പെരുത്തു മീൻകൂട്ടം അകപ്പെട്ടു വല കീറാറായി. ശീമോനും കൂട്ടരും സംഭ്രമിച്ചു. പിന്നീട് യേശു ശീമോനാടായി പറഞ്ഞു.

“ഭയപ്പെടേണ്ടാ ഇന്നുമുതൽ നീ മനുഷ്യരെ പിടിക്കുന്നവൻ ആകും”
ലൂക്കൊസ് 5:10

അതുകേട്ടപ്പോൾ
ശീമോനും കൂട്ടരും മീൻ നിറയെയുള്ള പടകുകളെ കരെക്കു അടുപ്പിച്ചിട്ടു സകലവും വിട്ടു അവനെ അനുഗമിച്ചു. ഇങ്ങനെ അനുഗമിച്ച പത്രൊസ് ഒരിക്കൽ യേശുവിനോടു
ചോദിച്ച ചോദ്യമാണ് മേൽ ഉദ്ധരിച്ചത്. ഞങ്ങൾക്കെന്ത് കിട്ടും?

കർത്താവിനുവേണ്ടി നാം
പണമോ,ധനമോ സമയമോ ഉപയോഗിച്ചിട്ടുണ്ടെങ്കിൽ
അതിന് തക്ക പ്രതിഫലം തരുന്നവനാണ് ദൈവം.
പത്രൊസ് സകലവും വിട്ട്
ദൈവത്തെ അനുഗമിച്ചവനാണ്. പത്രൊസിന് എന്താണ് തിരികെ ലഭിച്ചത്? പത്രൊസ് മനുഷ്യരെ പിടിക്കുന്നവനായി.
മാത്രമല്ല അടിസ്ഥാന പാറയാകുന്ന യേശു
പത്രൊസിനോട് നീ പാറയാകുന്നു എന്നു
പറഞ്ഞു. മാത്രമല്ല സ്വർഗ്ഗത്തിന്റെ താക്കോലും നൽകി.

" നീ പത്രൊസ് ആകുന്നു; ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും; പാതാളഗോപുരങ്ങൾ അതിനെ ജയിക്കയില്ല എന്നു ഞാൻ നിന്നോടു പറയുന്നു.
സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്കു തരുന്നു; നീ ഭൂമിയിൽ കെട്ടുന്നതു ഒക്കെയും സ്വർഗ്ഗത്തിൽ കെട്ടപ്പെട്ടിരിക്കും; നീ ഭൂമിയിൽ അഴിക്കുന്നതൊക്കെയും സ്വർഗ്ഗത്തിൽ അഴിഞ്ഞിരിക്കും” എന്നു ഉത്തരം പറഞ്ഞു"
മത്തായി16:18,19

ഞങ്ങൾക്ക് എന്ത് കിട്ടും
എന്ന ചോദ്യത്തിന് ഉത്തരം പത്രൊസിന് ലഭിച്ചു. പത്രൊസിന് താബോർ മലയിൽ ദൈവത്തിന്റെ മഹത്വം ദർശിക്കുവാൻ കഴിഞ്ഞു.
യേശുവിൽ നിന്നും എന്ത് കിട്ടും എന്ന് ചോദിച്ച പത്രൊസിന് ഒരു കാര്യം
മനസിലായി, യേശു നമ്മെ
ജീവിതാന്ത്യം വരെ കരുതുന്നവനാണ് എന്ന്.
അതുകൊണ്ട് പത്രൊസ് തൻ്റെ ലേഖനത്തിൽ ഇങ്ങനെ എഴുതി.

"അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ"
1പത്രൊസ് 5:7

നമ്മുടെ സ്വന്തം തലയിലെ മുടിയുടെ എണ്ണം നമുക്കറിയുമോ. എന്നാൽ
അത് നമ്മുടെ ദൈവത്തിനറിയാം.
നമ്മുടെ ഹ്യദയവിചാരങ്ങൾ അറിയാം. നമ്മുടെ ആയുസിൻ്റെ നീളമറിയാം.
ഈ ലോകത്തിലെ സകല പക്ഷികളേയും പോറ്റുവാനറിയാം. അവിടന്ന് സകലരേയും കരുതുന്നവൻ.

ഇന്ന് പലരും ആവലാതിപ്പെടാറുണ്ട്.
ഞാൻ ഇത്രനാൾ ദൈവത്തെ സേവിച്ച് നടന്നിട്ട് ദൈവം തന്ന പ്രതിഫലം ഈ കഷ്ടതയും വേദനയും അല്ലേ എന്ന്. എന്നാൽ
സ്വർഗ്ഗത്തിലെ ദൈവത്തിന് ഒരു മറുപടിയുണ്ട്.നാം ചോദിക്കാത്തത് പോലും തരുന്നവനാണ് ദൈവം.
ഒരിക്കൽ ദ്വിദ്രഹ്മപ്പണം
വാങ്ങുന്നവർ
പത്രൊസിനോട്
"നിങ്ങളുടെ ഗുരു ദ്വിദ്രഹ്മപ്പണം കൊടുക്കുന്നില്ലയോ" എന്നു ചോദിച്ചു.യേശു പത്രൊസിനോട്
പറഞ്ഞു.

"എങ്കിലും നാം അവർക്കു ഇടർച്ച വരുത്താതിരിക്കേണ്ടതിന്നു നീ കടലിലേക്കു ചെന്നു ചൂണ്ടൽ ഇട്ടു ആദ്യം കിട്ടുന്ന മീനിനെ എടുക്ക; അതിന്റെ വായ് തുറക്കുമ്പോൾ ഒരു ചതുർദ്രഹ്മപ്പണം കാണും; അതു എടുത്തു എനിക്കും നിനക്കും വേണ്ടി കൊടുക്ക” എന്നു പറഞ്ഞു" മത്തായി 17:27

യേശു കൊടുത്തത് പത്രൊസിനും യേശുവിനും വേണ്ടി
ചതുർദ്രഹ്മപ്പണം. നാം ചോദിക്കുന്നതിലും നിനക്കുന്നതിലും അധികമായി ദൈവം ചെയ്തു തരുന്നു.

കർത്താവിന്റെ വഴികൾ
കാറ്റിലും കൊടുങ്കാറ്റിലും
ഉണ്ട്. പെട്ടകത്തിൽ സുരക്ഷിതരായിരുന്ന
നോഹയെയും കുടുംബത്തേയും കരക്കടിപ്പിച്ചത് കാറ്റായിരുന്നു.
യിസ്രായേലിന് ദൈവം കാടപക്ഷികളെ നൽകിയത് കാറ്റടിപ്പിച്ചാണ്.

എന്ത് കിട്ടും എന്ന ചോദ്യത്തിന് നടുക്കടലിൽ
നീ മുങ്ങുമ്പോൾ കരം തരുന്നവനാണ് ദൈവം എന്നതാണ് ഉത്തരം. പത്രൊസ് കടലിൽ മുങ്ങുവാൻ തുടങ്ങിയപ്പോൾ യേശു കരം നൽകി അവനെ പിടിച്ചു കയറ്റി. മറ്റുള്ളവരെല്ലാം അവഗണിച്ചു പോകുമ്പോൾ "ഞാനില്ലേ
ചാരെ" എന്ന് പറഞ്ഞ് ആശ്വസിപ്പിക്കുന്നവനാണ്
നമ്മുടെ ദൈവം. അവൻ ഹിസ്കീയാവിൻ്റെ ആയുസ്സിനെ പതിനഞ്ച്
സംവത്സരം നീട്ടി കൊടുത്തവനാണ്.
നിരാശയിൽ
ആണ്ടുപോയ ഏലീയാവിനെ നിനക്ക്
ദൂരയാത്ര ചെയ്യുവാനുണ്ട്
എന്ന് പറഞ്ഞ് മടക്കികൊണ്ട്
വന്നവനാണ്.അഞ്ചപ്പവും
രണ്ടു മീനും കൊണ്ട് വിശന്നിരിക്കുന്നവർക്ക്
ത്യപ്തി വരുത്തിയവനാണ്.
അബ്രാഹാം
യാഗവേദിയിലേക്ക്
പോയപ്പോൾ യാഗമ്യഗത്തെ നൽകി കരുതിയവനാണ്.

ദൈവം സകലവും അറിയുന്നു. ഒന്നും അവന് മറവായിരിക്കുന്നില്ല. എന്ത് കിട്ടും എന്ന ചോദ്യത്തിന് ഉത്തരം നമുക്ക് ദൈവത്തിൽ നിന്നും സകലതും ലഭിക്കുന്നു എന്ന് തന്നെയാണ്. ദൈവം നമുക്ക് പരിശുദ്ധാത്മാവെന്ന
മഹത്തായ ദാനം തരുന്നു.
ഈ ശക്തി സകലത്തിനും
നമ്മെ പ്രാപ്തരാക്കുന്നു.
ഈ ശക്തി ദുഷ്ടപിശാചിനോട് പോരാടുവാൻ നമുക്ക് ശക്തി നൽകുന്നു. ഈ ശക്തി പരീക്ഷകളിലും,
കഷ്ടങ്ങളിലും
വീണുപോകാതെ നിൽക്കുവാൻ ധൈര്യം
നൽകുന്നു. കാരാഗ്യഹത്തിൽ സുഖമായി കിടന്നുറങ്ങാൻ പത്രൊസിനു ഈ ശക്തി
തുണയായി. യേശുവിന്റെ കാൽപാദങ്ങൾ ചുംബിക്കുവാൻ തക്കവണ്ണം തലകീഴെ
ക്രൂശിൽ തറച്ച് രക്തസാക്ഷി മരണം പ്രാപിക്കുവാൻ പത്രൊസിനെ ശക്തമാക്കിയതും ഈ ശക്തി തന്നെ.

ഞങ്ങൾക്കെന്ത് കിട്ടും എന്ന ചോദ്യത്തിന് ഒരു ഉത്തരം കൂടി വചനം തരുന്നു. ആ ചോദ്യം ചോദിച്ച പത്രൊസ് തന്നെ
അതിനുത്തരം നൽകുന്നു.

"എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും"
1 പത്രൊസ് 5:4

നമ്മുടെ കർത്താവു ക്ഷമിക്കുന്നതിനെ പറ്റി പത്രോസിനോട് പറഞ്ഞത് ഏഴു എഴുപതു വട്ടം എന്നുള്ളത് ഏഴു ഗുണം എഴുപതു വട്ടം എന്നു ആയിരിക്കത്തില്ല,അത് ഏഴു raised to എഴുപതു വട്ടം എന്നു ആയിരിക്കും,എന്തന്നാൽ infinite എന്ന അർത്ഥം തന്നെ,
നാം ക്ഷമിക്കുവാൻ ലഭിക്കുന്ന സാഹചര്യങ്ങൾ ഈ വചനത്തിന്റെ പൂർണ gavuravathil എടുക്കണം.തെറ്റ് പറ്റാത്ത മനുക്ഷ്യർ ഇല്ല, ദാവീതും ശലോമോനും തമ്മിൽ താരതമ്യം ചെയ്യുക,ദാവീദ് യഹോവയുടെ മുന്നിൽ നെടുമ്പാടു വീണു,അത് അൻപത്തൊന്നാം സങ്കീർത്തനം വായിക്കുമ്പോൾ നമുക്ക് മനസിലാകും.പ്രതികാരം നമ്മുടെ കർത്താവിനു വിടുക.

അതിനാൽ ദൈവീകമായ
പ്രവർത്തനങ്ങൾക്ക് തക്ക പ്രതിഫലം ഉണ്ട്. കർത്താവ് വാഗ്ദത്തം ചെയ്ത ആ
നിത്യതേജസിനായി
കാത്തിരിക്കാം.

GOD bless u abundantly

26/10/2024

🙏JESUS CHRIST LOVES YOU 🙏

"ദൈവക്യപയുടെ വിവിധ തലങ്ങൾ"

"യഹോവ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ളവൻ. യഹോവ എല്ലാവർക്കും നല്ലവൻ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.
145-ാം സങ്കീ 8,9 വാക്യങ്ങൾ

ഈ ഭൂമിയിൽ നാം നടക്കുന്നതും, ഇരിക്കുന്നതും കിടക്കുന്നതും, ഉണരുന്നതും ദൈവക്യപയാലാണ്.
അർഹതയും, യോഗ്യതയും
ഇല്ലാതിരുന്നിട്ടും ദൈവം
കരുണ തോന്നി വർഷിച്ചു തരുന്നതാണ് ക്യപ. ക്യപ രണ്ടു തരത്തിൽ ഉണ്ട്.

1)പൊതുവായ ക്യപ

ഈ ക്യപ ദൈവം എല്ലാവർക്കും നൽകും.

" അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെമേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ"
മത്തായി 5:45

ഈ ക്യപ എല്ലാവരും അനുഭവിക്കുന്നു. മഴയും
വെയിലും, സൂര്യപ്രകാശവും വിളവിന്റെ ഫലങ്ങളും,
അദ്ധ്വാനഫലങ്ങളും,
ബുദ്ധിയും ദൈവം സകലർക്കും നൽകുന്നു.
ഇത് പൊതുവായ ക്യപയാണ്.

2) സവിശേഷമായ ക്യപ

ദൈവത്തിൽ വിശ്വസിക്കുന്നവർക്ക്
ദൈവം സവിശേഷമായ
ക്യപ നൽകുന്നു. ഈ ക്യപ അഞ്ച് ഫലങ്ങൾ നൽകുന്നു.

1) രക്ഷ അഥവാ പാപമോചനം.

നമ്മിൽ പാപപ്രക്യതിയുണ്ട്. പാപത്തിന്റെ അംശികളാണ്. നാം നരകത്തിന് യോഗ്യതയുള്ളവർ ആയിരുന്നു. എന്നാൽ ആ യോഗ്യത നൽകാതിരിക്കാൻ യേശു സ്വർഗ്ഗത്തിൽ നിന്നും മനുഷ്യനായി പിറന്ന് നമുക്കുവേണ്ടി കാൽവരിയിൽ യാഗം ചെയ്ത് , മരിച്ച്, ഉയിർത്തെഴുന്നേറ്റ് നമ്മോടു കൂടെ ജീവിക്കയും കരുണ കാണിക്കയും ചെയ്യുന്നു.
ഈ സവിശേഷമായ ക്യപ
മനുഷ്യരുടെ രക്ഷക്കുവേണ്ടി ദൈവം സകലർക്കും നൽകുന്നു.

" സകലമനുഷ്യർക്കും രക്ഷാകരമായ ദൈവകൃപ ഉദിച്ചുവല്ലോ"
തീത്തൊസ് 2:11

2) വിശ്വാസത്തിൽ
നിലനിർത്തുന്നു.

ക്യപ വീണുപോകാതെ
നമ്മെ കാത്ത് സൂക്ഷിക്കുന്നു.

" കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു"
എഫെസ്യർ 2:8

3) വിശുദ്ധ ജീവിതം ലഭിക്കുന്നു.

"എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു"ഉല്പത്തി 6:8

ദൈവക്യപയാൽ പാപത്തെ അതിജീവിച്ച്
വിശുദ്ധ ജീവിതം നയിക്കാം. നമ്മുടെ പരീക്ഷകളിൽ, പ്രതികൂലങ്ങളിൽ ദൈവത്തിന്റെ ക്യപാസനത്തിലേക്ക്
നമുക്ക് കടന്നുവരാം.

" അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക"
എബ്രായർ 4:16

4) ശുശ്രൂഷകളിൽ ക്യപ ചൊരിയുന്നു.

ദൈവക്യപ ഇല്ലെങ്കിൽ
ദൈവീകശുശ്രൂഷകൾ
സാദ്ധ്യമല്ല. ദൈവീകവേലകൾക്കായി
ദൈവം പലതരം ക്യപകൾ
നമുക്ക് ചൊരിഞ്ഞു തരുന്നു.

"എന്നാൽ കൃപാവരങ്ങളിൽ വ്യത്യാസം ഉണ്ടു; ആത്മാവു ഒന്നത്രേ.
ശുശ്രൂഷകളിൽ വ്യത്യാസം ഉണ്ടു; കർത്താവു ഒരുവൻ.
വീര്യപ്രവൃത്തികളിൽ വ്യത്യാസം ഉണ്ടു; എങ്കിലും എല്ലാവരിലും എല്ലാം പ്രവർത്തിക്കുന്ന ദൈവം ഒരുവൻ തന്നേ"
1 കൊരിന്ത്യർ 12:4 -6

ദൈവം നൽകുന്ന ക്യപാവരങ്ങൾ നാം ദൈവനാമം മഹത്വപ്പെടുവാനായി
ഉപയോഗിക്കണം.

5) കർത്താവിന്റെ രണ്ടാം
വരവിൽ നമ്മെ ച്ചേർക്കുന്ന ദൈവക്യപ.

ക്യപയുടെ പൂർത്തീകരണമാണ്
കർത്താവ് നമ്മെ തന്നോടൊപ്പം ച്ചേർത്ത്
നിത്യമായ കരുണയ്ക്ക് അവകാശികളാക്കുന്നത്.

ഏകദേശം ഇരുന്നൂറ് തവണ ക്യപ എന്ന് വാക്ക്
വേദപുസ്തകത്തിൽ
ഉപയോഗിച്ചിട്ടുണ്ട്. യേശുവിന്റെ ക്യപ നിങ്ങളിൽ ഉണ്ടാകട്ടെ എന്ന് പറഞ്ഞാണ് ലേഖനങ്ങളെല്ലാം ആരംഭിക്കുന്നത്. വേദപുസ്തകം അവസാനിക്കുന്നതും
"കർത്താവായ യേശുക്രിസ്തുവിൻ്റെ
ക്യപ നിങ്ങളെല്ലാവരോടും
കൂടെ ഇരിക്കുമാറാകട്ടെ"
എന്ന് ആശംസിച്ച് കൊണ്ടാണ്.

ഈ ക്യപയിൽ വസിച്ച് ദൈവം നൽകുന്ന നിത്യമായ ക്യപയുടെ അവകാശികളാകാം. ഏത് പ്രതികൂലമായ
സാഹചര്യങ്ങളിലും നമുക്ക് പറയാം.

"ദൈവമേ! നിന്റെ ക്യപ എനിക്ക് മതി"

GOD bless u abundantly

12/10/2024

Whenever you see paints think of us

Address

Palace Road, Near No. 1 Private Bus Stand
Changanacherry
686101

Alerts

Be the first to know and let us send you an email when Vettikatumattom Paints and Hardwares posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vettikatumattom Paints and Hardwares:

Share

Category