09/10/2024
ആർക്കാണോ നമ്മളുടെ പുഞ്ചിരിക്ക് പിന്നിലെ വേദന മനസ്സിലാക്കാൻ സാധിക്കുന്നത്..!
ആർക്കാണോ നമ്മളുടെ ദേഷ്യത്തിന് പിന്നിലെ സ്നേഹം മനസ്സിലാക്കാൻ സാധിക്കുന്നത്..!
ആർക്കാണോ നമ്മളുടെ മൗനത്തിന് പിന്നിലെ കാരണം മനസ്സിലാക്കാൻ സാധിക്കുന്നത്..!
അവരിലാണ് നമ്മൾ യഥാർത്ഥ പ്രിയപ്പെട്ടവരാകുന്നത്.❤
ചിലർക്ക് അവരുടെ തീരുമാനങ്ങളും ചിന്തകളും അവരുടെ ശരികളും മാത്രമാണ് ശരി... പക്ഷേ.......അത് മറ്റുളളവരുടെ കണ്ണ് നിറക്കുന്നതും നെഞ്ച് നിറക്കുന്നതും നെഞ്ച് തകർക്കൂന്നതും ആയാലും ആ ചിലർക്ക് അതൊന്നും പ്രശ്നമല്ല.....!!!!😔
ഞാൻ നിന്നെ വിശ്വസിക്കുന്നു എന്ന വാചകം ആണ് ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന വാചകത്തേക്കാൾ മഹത്തരം...❤ കാരണം...നിങ്ങൾ സ്നേഹിക്കുന്ന ആളെ നിങ്ങൾ വിശ്വസിച്ചു എന്ന് വരില്ല...പക്ഷേ... നിങ്ങൾ വിശ്വസിക്കുന്ന ആളെ നിങ്ങൾക്ക് എപ്പോഴും സ്നേഹിക്കാനാകും... ❤️
നല്ല നടീനടന്മാരേക്കാളും മികച്ച അഭിനയം കാഴ്ച്ച വയ്ക്കുന്നവരാണ് ജീവിതത്തിൽ നിങ്ങളോട് ഒപ്പം ഉള്ള മിക്കവരും.
നിങ്ങളുടെ സന്തോഷത്തിൽ സന്തോഷം അഭിനയിക്കുകയും, യഥാർത്ഥമായി ഉള്ളിൽ വിദ്വേഷം വച്ച് പുലർത്തുകയും, നിങ്ങളുടെ ദുഃഖത്തിൽ ഒപ്പം നിന്ന് ദുഃഖം അഭിനയിക്കുകയും ഉള്ളിൽ സന്തോഷിക്കുകയും ചെയ്യുന്നവരാണ് മിക്കവരും....!!!!!!
ആർക്കും ആരും അവസാനം ഉണ്ടാവില്ലെന്ന് പറയുന്നത് നേരാ... ഉള്ളിലൊരു കനലും പേറി നടക്കുമ്പോഴും മുന്നിലിനി എന്തെന്ന് അറിയാതെ പകച്ചു നിൽക്കുമ്പോഴും കൂടെ ആരെങ്കിലും ഒക്കെ ഉണ്ടാവുമെന്ന് വെറുതെ വിശ്വസിക്കും... പക്ഷെ ഒക്കെ ഒരു പരിധി വരെയേ ഉണ്ടാവൂ. മറ്റുള്ളവരുടെ മനസ്സ് മനസ്സിലാക്കാൻ ശെരിക്കും ഒരു പ്രത്യേക കഴിവ് തന്നെ വേണം...😌
ചിലപ്പോയൊക്ക നമ്മൾ ചിന്തിക്കാറില്ലേ
മറ്റുള്ളവരുടെ ജീവിതം കണ്ടു
നമ്മുടെ ജീവിതം അതുപോലെ ആയിരുന്നെങ്കിലെന്ന് ആഗ്രഹിചിട്ടില്ലേ പലരും, അതിൽ അർത്ഥം ഇല്ല......
പുഴയിലൂടെ താറാവ് നീങ്ങുന്നത് കണ്ടിട്ടില്ലേ ...?
പുറമേ നിന്ന് നോക്കുന്നവർക്ക് തോന്നും ' ആഹാ എന്തു ഭംഗിയാണ് അവയുടെ വരവ് കാണാൻ ' എന്നാൽ വെള്ളത്തിനടിയിലൂടെ നോക്കിയാൽ കാണാം അവ കിടന്ന് കാലിട്ടടിക്കുന്നത്. നമ്മൾ അതിന്റെ വെപ്രാളം കാണുന്നില്ല. നമുക്ക് ചുറ്റുമുള്ള
40 ശതമാനം പേരുടെയും ജീവിതം ഏതാണ്ട് ഈ അവസ്ഥയിലാണ്. പുറമേ നിന്ന് നോക്കുമ്പോൾ എല്ലാവരും ഹാപ്പി
പക്ഷെ, എല്ലാവർക്കുമുണ്ട് അവരവരുടെ പ്രശ്നങ്ങൾ..... ❣️
മറ്റുള്ളവരെ കണ്ട് അവരുടെ ജീവിതം കണ്ടു കൊതിക്കരുത്.... അവൾ /അവൻ വലിയ വീട് വെച്ചു എനിക്ക് അതിനേക്കാൾ വലുത് വെക്കണം അല്ലെങ്കിൽ അടുത്ത വീട്ടിൽ കാറ് വാങ്ങി എനിക്കും അതിനേക്കാൾ വില കൂടിയത് വാങ്ങണം... എന്നൊക്കെ പലരും ചിന്തിക്കും പ്രവർത്തിക്കും.... പക്ഷേ അവസാനം ഒരുപാട് ടെൻഷൻ സമ്പത്തിക പ്രെശ്നങ്ങൾ വീട്ടിൽ എന്നും വഴക്ക്.... ഇതിലൊക്കെയായിരിക്കും ചെന്നെത്തുക..
ജീവിതത്തിൽ സമാധാനം ഇല്ലെങ്കിൽ പിന്നെ എന്തുണ്ടായിട്ടും കാര്യമില്ല...🦋
മറ്റുള്ളവർക്ക് കൊടുക്കുന്ന പ്രാധാന്യം സ്വന്തം ജീവിതത്തിന് കൊടുത്താൽ
സ്വന്തം ജീവിതത്തിൽ സമാധാനം കിട്ടും.❤. ജീവിതത്തിൽ എല്ലാവരോടും നല്ലതു പറയുക. അറിയാത്ത കാര്യങ്ങളിൽ കേറി അഭിപ്രായം പറയാതിരിക്കുക
എല്ലാവരോടും ചിരിച്ച മുഖവുമായി പെരുമാറുക മനസ്സിൽ നിന്നും വെറുപ്പും ദേഷ്യവും ഒഴിവാക്കി ജീവിക്കുക
ഇതൊക്കെ ഉണ്ടെങ്കിൽ ജീവിതത്തിലും സമാധാനം നിങ്ങളെ തേടി വരു.
ഇന്നലെ എന്തു നടന്നുഎന്നത് ചിന്തിരുന്നാൽ
ഇന്നും സമാധാനം കിട്ടില്ല എന്ന പച്ചയായ സത്യം മനസിലാക്കുക
ക്ഷമിക്കാനും ഇന്നലകളിലെപരാതികളെ ഉപേക്ഷിക്കാനുംതയ്യാറായാൽ മാത്രമേ
ജീവിതത്തിൽ സമാധാനം നില
നിൽക്കൂ...🥰
ഹൃദയമേ സൂക്ഷിച്ചുകൊള്ളുക... കൂടെയുണ്ടാവുമെന്ന് തോന്നുന്നതൊക്കെ വെറുമൊരു തോന്നൽ മാത്രമാണെന്ന് ഇനിയെങ്കിലും തിരിച്ചറിയുക...
എന്റെ ഹൃദയമേ ആരിലേക്കെങ്കിലും, നീ ഓടിക്കയറുമ്പോൾ അവിടെ അയാളിൽ നിന്നു ഒറ്റപ്പെടാതെ തിരിച്ചിറങ്ങാനുള്ള പിൻവാതിലും നീ നിന്റെ ഹൃദയത്തിൽ തുറന്നിടണേ.....!
ആകെ ഒരു ജീവിതമല്ലേ ഉള്ളൂ ☺️pkp✍️
@പ്രദീപ് പുന്നക്കൽ ❤