നൈമിത്ര - The Heart Of Taste

നൈമിത്ര - The Heart Of Taste NYMITRA THE HEART OF TASTE
കലർപ്പില്ലാത്ത രുചിക്കൂട്ട് 🥰 traditionally prepared- home made- pure and natural

മാതാപിതാക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന മക്കൾക്ക്, അവരുടെ കുറവുകൾ കാണുമ്പോൾ വെറുപ്പല്ല, മറിച്ച് കൂടുതൽ കരുതലും സ്നേഹവുമ...
12/06/2026

മാതാപിതാക്കളെ ജീവന് തുല്യം സ്നേഹിക്കുന്ന മക്കൾക്ക്, അവരുടെ കുറവുകൾ കാണുമ്പോൾ വെറുപ്പല്ല, മറിച്ച് കൂടുതൽ കരുതലും സ്നേഹവുമാണ് തോന്നുക..."

​എന്തുകൊണ്ട്?
​❤️ അപൂർണ്ണതയിലെ പൂർണ്ണത
ഈ ലോകത്ത് ആരും തികഞ്ഞവരല്ല. നമ്മളെ വളർത്താൻ വേണ്ടി സ്വന്തം ജീവിതം മാറ്റിവെച്ചവരാണ് നമ്മുടെ മാതാപിതാക്കൾ. അവരുടെ പ്രായവും സാഹചര്യങ്ങളും കാരണം ചില വീഴ്ചകൾ സംഭവിച്ചേക്കാം.

എന്നാൽ യഥാർത്ഥ സ്നേഹമുള്ള മക്കൾ ആ കുറവുകളെ കുറ്റപ്പെടുത്താറില്ല.
​🤝 മാറിമറിയുന്ന പങ്കുകൾ

നമ്മൾ കുഞ്ഞുങ്ങളായിരുന്നപ്പോൾ നമ്മുടെ ആയിരം തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്, സ്നേഹത്തോടെ നമ്മളെ ചേർത്തുപിടിച്ചവരാണ് അവർ. കാലം കടന്നുപോകുമ്പോൾ, അവർ കുട്ടികളാകുകയും നമ്മൾ അവരുടെ കാവലാളാകുകയും വേണം.

​ താങ്ങായി മാറേണ്ടവർ

മാതാപിതാക്കളുടെ വാർദ്ധക്യ സഹജമായ ശാഠ്യങ്ങളെയോ കുറവുകളെയോ 'വെറുപ്പ്' കൊണ്ടല്ല, 'ക്ഷമയും കരുതലും' കൊണ്ടാണ് നേരിടേണ്ടത്. അവരുടെ കുറവുകളെ മനസ്സിലാക്കി കൂടെ നിൽക്കുമ്പോഴാണ് മക്കളുടെ സ്നേഹം പൂർണ്ണമാകുന്നത്.

​"മാതാപിതാക്കളുടെ തെറ്റുകളെ തിരുത്താം, പക്ഷേ അവരെ തള്ളിപ്പറയാൻ യഥാർത്ഥ സ്നേഹമുള്ള ഒരു മക്കൾക്കും കഴിയില്ല. കാരണം, അവർ നമുക്ക് തന്നത് ഈ ആയുസ്സ് മുഴുവൻ നന്ദി പറഞ്ഞാലും തീരാത്ത അത്രയും വലിയ സ്നേഹമാണ്."

​ഇന്നത്തെ ഈ പുതിയ പ്രഭാതത്തിൽ നമുക്ക് നമ്മുടെ മാതാപിതാക്കളെ ഓർക്കാം, അവർക്കായി പ്രാർത്ഥിക്കാം. അവരോടൊപ്പം അല്പസമയം ചിലവഴിക്കാൻ ശ്രമിക്കാം. സ്നേഹവും നന്മയും നിറഞ്ഞ ഒരു നല്ല ദിവസം ആശംസിക്കുന്നു!



​​

​ #ശുഭദിനം



​ #അമ്മമനസ്സ്
​ #മാതാപിതാക്കൾ
​ #സ്നേഹബന്ധങ്ങൾ

11/06/2026

"ഞങ്ങളുടേതാണ് ലോകത്തിലെ ഏറ്റവും മികച്ചത്" എന്ന് വാശിപിടിക്കാറില്ല നൈമിത്ര...

കാരണം നമ്മളൊക്കെ തെറ്റുകൾ പറ്റാവുന്ന മനുഷ്യരല്ലേ?

പോരായ്മകൾ ഉണ്ടാകാം, അത് അറിഞ്ഞ് തിരുത്തുന്നതിലാണ് കാര്യം. ❤️

​മനപ്പൂർവ്വം കുറ്റപ്പെടുത്തുന്നവരെയും സ്നേഹത്തോടെ പോരായ്മകൾ പറഞ്ഞുതരുന്നവരെയും തിരിച്ചറിയാനുള്ള തിരിച്ചറിവ് ഇന്ന് നൈമിത്രയ്ക്കുണ്ട്.

എല്ലാ നല്ല വിമർശനങ്ങളെയും നെഞ്ചോടു ചേർത്ത്, മാറ്റങ്ങൾ ഉൾക്കൊണ്ടാണ് നമ്മൾ ഇവിടെ വരെ എത്തിയത്.

​ജനൽപ്പാളിയിലൂടെ പെയ്യുന്ന മഴയും കണ്ട്, ജോൺസൺ മാഷിന്റെ പാട്ടും കേട്ട്, വെറുതെ ഒരു കട്ടൻകാപ്പിയും കുടിച്ചിരിക്കാൻ എല്ലാവർക്കും എപ്പോഴും ഭാഗ്യമുണ്ടായെന്ന് വരില്ല... അങ്ങനെയുള്ള എല്ലാ പ്രിയപ്പെട്ട മനുഷ്യരെയും ഓർത്തു കൊണ്ട്, നൈമിത്രയുടെ അടുക്കളയിൽ നിന്നും ഒരു കുഞ്ഞു വീഡിയോ!
​നിങ്ങളുടെ സ്നേഹമാണ് ഞങ്ങളുടെ കൂട്ട്.

ഒരു പ്ലേറ്റ് ചൂടുചോറും, കൂടെ നൈമിത്രയുടെ ഈ കടുമാങ്ങയും സ്റ്റഫ്ഡ് നാരങ്ങയും ഉണ്ടെങ്കിൽ പിന്നെ ആരെങ്കിലും ബിരിയാണി ചോദിക്ക...
11/06/2026

ഒരു പ്ലേറ്റ് ചൂടുചോറും, കൂടെ നൈമിത്രയുടെ ഈ കടുമാങ്ങയും സ്റ്റഫ്ഡ് നാരങ്ങയും ഉണ്ടെങ്കിൽ പിന്നെ ആരെങ്കിലും ബിരിയാണി ചോദിക്കുമോ? 🤤

​ആ കടുമാങ്ങയുടെ കടിയും, ഉള്ളിൽ മസാല ഫുൾ ആയി നിറച്ചുവെച്ചിരിക്കുന്ന ആ നാരങ്ങ അച്ചാറിന്റെ ഒരൊറ്റ നുള്ളും മതി... വയറും നിറയും മനസ്സും നിറയും!
അമ്മയുണ്ടാക്കുന്ന അതേ ശുദ്ധിയോടെ, ഒരു തരി പ്രിസെർവേറ്റീവ്സും ചേർക്കാതെയാണ് നമ്മളിത് തയ്യാറാക്കുന്നത്.

​നിങ്ങളുടെ പ്രിയപ്പെട്ട അച്ചാർ ഏതാണ്? കടുമാങ്ങയോ അതോ നാരങ്ങയോ? താഴെ കമന്റ് ചെയ്യൂ!

🌹 ശുഭദിനം 🌹​മനസ്സിൽ ഒരുപാടുനാൾ പകയും വൈരാഗ്യവും കൊണ്ടുനടക്കുന്നത് സ്വന്തം നെഞ്ചിൽ കനൽ കോരിയിടുന്നതിന് തുല്യമാണ്....​മനുഷ...
11/06/2026

🌹 ശുഭദിനം 🌹

​മനസ്സിൽ ഒരുപാടുനാൾ പകയും വൈരാഗ്യവും കൊണ്ടുനടക്കുന്നത് സ്വന്തം നെഞ്ചിൽ കനൽ കോരിയിടുന്നതിന് തുല്യമാണ്....

​മനുഷ്യസഹജമായി ചിലപ്പോൾ ദേഷ്യവും പരിഭവവും തോന്നാം.

പക്ഷേ, സമയം കടന്നുപോകുമ്പോൾ ആ വൈരാഗ്യം മഞ്ഞുപോലെ അലിഞ്ഞുപോവുകയാണ് വേണ്ടത്....

അതിനുപകരം ആ പക മനസ്സിൽ തന്നെ സൂക്ഷിച്ചുവെച്ച്, എപ്പോഴും പ്രതികാരചിന്തയോടെ ജീവിക്കുന്നവർ യഥാർത്ഥത്തിൽ ഒരുതരം മാനസികമായ അസ്വസ്ഥതയാണ് അനുഭവിക്കുന്നത്.😔😔

​"ക്ഷമിക്കുക എന്നത് മറ്റുള്ളവർക്ക് വേണ്ടിയല്ല, മറിച്ച് നമ്മുടെ സ്വന്തം മനസ്സിന്റെ സമാധാനത്തിന് വേണ്ടിയാണ്."....

​നമുക്ക് ചുറ്റുമുള്ള വിഷപ്പുകകളെ അകറ്റിനിർത്തി, മനസ്സിൽ സ്നേഹവും സമാധാനവും മാത്രം നിറയ്ക്കാം. കഴിഞ്ഞത് കഴിഞ്ഞു എന്ന് കരുതി എല്ലാം മറക്കാനും പൊറുക്കാനും ശീലിച്ചാൽ ജീവിതം എത്ര മനോഹരമാകും!

​നിഷേധാത്മക ചിന്തകളെ ഒഴുക്കിക്കളഞ്ഞ്, സ്നേഹത്തോടെയും പ്രത്യാശയോടെയും ഈ പുതിയ ദിവസത്തെ നമുക്ക് വരവേൽക്കാം.
​എല്ലാവർക്കും സ്നേഹം നിറഞ്ഞ ശുഭപ്രഭാതം! ❤️
Have a Blessed Day!

10/06/2026

ഉള്ളൂളം

https://www.facebook.com/share/p/1J9mNDbuRX/ ഈ പോസ്റ്റ് പതിനായിരം ഫോളോവേഴ്സ് എത്തിയോ? നിങ്ങളൊക്കെ മറ്റുള്ള ആൾക്കാരെ കൊണ്...
10/06/2026

https://www.facebook.com/share/p/1J9mNDbuRX/

ഈ പോസ്റ്റ് പതിനായിരം ഫോളോവേഴ്സ് എത്തിയോ? നിങ്ങളൊക്കെ മറ്റുള്ള ആൾക്കാരെ കൊണ്ട് ഫോളോ ചെയ്യിപ്പിച്ചോ

കൂടുതൽ പേരിലേക്ക് ഒരാൾക്ക് 500 രൂപയുടെ പ്രോഡക്റ്റ് സമ്മാനം നേടണ്ടേ...
അപ്പോ ഒന്നുകൂടി കൊടുക്കുന്നു മത്സരത്തിൽ പങ്കെടുക്കണം ലിങ്ക് ആണ് ചേർത്തിരിക്കുന്നത് രണ്ട് ദിവസം കൂടി സമയം തരും ഒപ്പം നിൽക്കണം.

#ഇവിടെ ശ്രദ്ധിക്കൂ,,
ഈ പോസ്റ്റ്‌ #ശോകം ആവരുത്, #ഇടുന്ന എല്ലാ #മത്സരവും അങ്ങനെ ആണ്...

#ഈ പോസ്റ്റ് ന് #കമന്റ്‌ ചെയ്യുക, #ഫോളോ ചെയ്യുക #കൃത്യമായി ചെയ്യുന്ന #ഒരാൾക്ക്
500രൂപയുടെ #സമ്മാനം
7.6.2026 മുതൽ 8.6.26 രാത്രി 11:55 pm വരെ
ഒരാളെയാണ് തിരഞ്ഞെടുക്കുന്നത്..
തീർച്ചയായും നൈമിത്ര പോസ്റ്റ് റീച്ചാവണം.

നേരത്തെ നടത്തിയ മത്സരങ്ങളുടെ കാര്യം ഇനി മത്സരം നടത്തുന്നത് വളരെ ശ്രദ്ധിച്ച് മാത്രമാണ്.

സ്ഥിരമായി ചെയ്തുകൊണ്ടിരിക്കുന്ന എല്ലാവരും ചെയ്യും പുതിയതായി കടന്നുവരുന്നവർ ചെയ്യും തിരിച്ചുപോകും അങ്ങനെയല്ലാതെ ചേർത്തുപിടിച്ച് ഒപ്പം പോകുന്നവരെ ആഗ്രഹിക്കുന്നു..

കമന്റിട്ട ഫോളോ ചെയ്യുക ഫോളോവേഴ്സ് പതിനായിരം പേരാവട്ടെ..

പോസ്റ്റ് തേഞ്ഞാൽ മത്സരത്തിന്റെ ഉത്തരവാദിത്യം നൈമിത്രക്ക് ആയിരിക്കും. എന്ത് തീരുമാനവും എടുക്കാൻ.
അപ്പൊ സ്റ്റാർട്ട്‌...

​രുചിയിൽ കലർപ്പില്ല, സ്നേഹത്തിൽ കുറവില്ല! 9 വർഷത്തെ വിശ്വസ്തതയുമായി Nymitra Foods! ❤️
​പ്രത്യേകതകൾ: 100% ഹോംമേഡ് | പ്രിസർവേറ്റീവ് ഫ്രീ | ഏത് പ്രായക്കാർക്കും സുരക്ഷിതം.

​ആർക്കൊക്കെ
പ്രവാസികൾ, ഹോസ്റ്റൽ വിദ്യാർത്ഥികൾ, ആർമി ഉദ്യോഗസ്ഥർ എന്നിവരുടെ സ്ഥിരം ചോയ്സ്!

​മെനു
ഇടിയിറച്ചി, മീൻ/പോത്ത് അച്ചാറുകൾ, ചമ്മന്തിപ്പൊടികൾ, മസാലകൾ, പലഹാരങ്ങൾ.

​ ഇന്ത്യയിൽ എവിടെയും കൊറിയർ സൗകര്യം ലഭ്യമാണ്!

എം.സി റോഡ്, നിലമേൽ, കിളിമാനൂർ.
📞 വിളിക്കൂ/വാട്സാപ്പ് ചെയ്യൂ: 079023 75735

രുചിയുടെ നൈമിത്ര വസന്തം ഇനി നിങ്ങളുടെ ബിസിനസ്സ് സ്ഥാപനങ്ങളിലും! ​വീടുകളിൽ അമ്മമാരുണ്ടാക്കുന്ന അതേ ശുദ്ധിയിലും ഗുണമേന്മയി...
10/06/2026

രുചിയുടെ നൈമിത്ര വസന്തം ഇനി നിങ്ങളുടെ ബിസിനസ്സ് സ്ഥാപനങ്ങളിലും!

​വീടുകളിൽ അമ്മമാരുണ്ടാക്കുന്ന അതേ ശുദ്ധിയിലും ഗുണമേന്മയിലും പ്രിസർവേറ്റീവ്സ് ഒന്നും ചേർക്കാതെ തയ്യാറാക്കുന്ന Nymitra ഉൽപ്പന്നങ്ങൾ ഇപ്പോൾ ഒരുപിടി പുതിയ അവസരങ്ങളുമായി നിങ്ങളുടെ മുന്നിലേക്ക് എത്തുന്നു.

​രുചിയൂറും നാടൻ അച്ചാറുകൾ, വായിൽ കപ്പലോടിക്കുന്ന ഇടിയിറച്ചി, നാവിൽ കൊതിയൂറുന്ന ചമ്മന്തിപ്പൊടികൾ, തനത് മസാലക്കൂട്ടുകൾ, സ്നാക്സുകൾ തുടങ്ങി ഒരു അടുക്കളയ്ക്ക് വേണ്ടതെല്ലാം ഒരു കുടക്കീഴിൽ ഞങ്ങൾ ഒരുക്കുന്നു.

ഭാരതത്തിൽ എവിടെയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ട രുചികൾ നിങ്ങളുടെ കൈകളിലേക്ക് ഞങ്ങൾ സുരക്ഷിതമായി എത്തിച്ചു നൽകും.

​🤝 ഒരു പുതിയ ബിസിനസ്സ് പങ്കാളിത്തം!
നിങ്ങളുടെ കോഫി ഷോപ്പുകൾ, ഹോട്ടലുകൾ, ബേക്കറികൾ അല്ലെങ്കിൽ സൂപ്പർമാർക്കറ്റുകൾ എന്നിവടങ്ങളിൽ കസ്റ്റമേഴ്സിനെ ആകർഷിക്കുന്നതിനായി നൈമിത്രയുടെ ഈ മനോഹരമായ പ്രത്യേക ഡിസ്പ്ലേ റാക്കുകൾ ഞങ്ങൾ സൗജന്യമായി സജ്ജീകരിച്ചു നൽകുന്നു.

ബിസിനസ്സിൽ ഒരു പുത്തൻ നാടൻ രുചിക്കൂട്ട് ചേർക്കാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ ഞങ്ങളുമായി ബന്ധപ്പെടുക.
​📞 ആവശ്യക്കാർ വിളിക്കേണ്ട നമ്പർ: 079023 75735






​ ​




സുപ്രഭാതം! ​ആരൊക്കെ പിരിഞ്ഞുപോയാലും, ആരൊക്കെ അകന്നാലും... ഒരേ ചോരയിൽ പിറന്ന സഹോദരങ്ങൾ തമ്മിൽ ഒരിക്കലും പിരിയരുത്.​ഒരു അമ...
10/06/2026

സുപ്രഭാതം!

​ആരൊക്കെ പിരിഞ്ഞുപോയാലും, ആരൊക്കെ അകന്നാലും...

ഒരേ ചോരയിൽ പിറന്ന സഹോദരങ്ങൾ തമ്മിൽ ഒരിക്കലും പിരിയരുത്.
​ഒരു അമ്മയുടെ ഉദരത്തിൽ ജനിച്ച്, ഒരുമിച്ച് വളർന്ന്, ഒരേ നിഴലായി ജീവിച്ചവരാണ് നമ്മൾ.

കാലവും സാഹചര്യങ്ങളും നമ്മളെ പല വഴികളിലേക്ക് നയിച്ചേക്കാം, പക്ഷേ ഹൃദയങ്ങൾ തമ്മിലുള്ള ആ ബന്ധം എപ്പോഴും ചേർന്നുനിൽക്കണം.

​ഈ പുതിയ ദിവസം നിങ്ങളുടെ സഹോദരങ്ങളോടുള്ള സ്നേഹം പുതുക്കാനും അവർക്കൊപ്പം നിൽക്കാനുമുള്ള ഒന്നാകട്ടെ.
​സന്തോഷം നിറഞ്ഞ ഒരു ശുഭദിനം നേരുന്നു!

​ #സ്നേഹം

09/06/2026

ബിരിയാണി എന്തിന്.!














09/06/2026

കാശിനു വേണ്ടി 'തള്ള് '





















Address

Chirayinkeezhu

Alerts

Be the first to know and let us send you an email when നൈമിത്ര - The Heart Of Taste posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to നൈമിത്ര - The Heart Of Taste:

Share