03/08/2026
ഒരിക്കൽ നമ്മൾ വല്ലാതെ അഹങ്കരിച്ചിരുന്നു അല്ലേ മീര,
അതെ അതെ
പട്ടണത്തിലെ കോളേജിൽ പോയി പഠിച്ചവർ, സുന്ദരി,
സഹോദരനും സഹിദരിയും..
അച്ഛനും അമ്മയ്ക്കും ജോലിയും, സമ്പത്ത്, കുടുംബ മഹിമ..
പുറമെ വിനയാന്വിതരായിരുന്ന
നമ്മുടെ ഉള്ളിന്റെ ഉള്ളിൽ ഒരു അഹംഭാവം ഉണ്ടായിരുന്നു അല്ലേ?
അതെ..
അതാവും നമ്മളെ ദൈവം
പൊക്കിയെടുത്ത്. സീറോ യിൽ കൊണ്ട് ഇട്ടത്!
പിന്നീടുള്ള ജീവിതം എല്ലാം അതുവരെ നമ്മൾ
കൊണ്ട് നടന്ന അഹംഭാവം ഒക്കെ ഇഞ്ചിഞ്ചായി കുറയ്ക്കുന്ന തരത്തിൽ ആയിരുന്നു..
നാട് പോയി, വീട് പോയി,
സ്വന്ത ബന്ധങ്ങൾ പോയി..
ഒരിക്കൽ നമ്മൾ
അഹങ്കരിച്ചിരുന്നത് ആരെ കൊണ്ടാണോ , അവർ തന്നെ തള്ളി പറഞ്ഞു ..
അതെ..
ഞാൻ വൈകിട്ടൊക്കെ തലമുടിയൊക്കെ വിടർത്തിയിട്ട് , ഒരു പട്ടു പാവാടയും ദാവണിയും ഒക്കെ ഉടുത്ത് പുരയിടത്തിലൂടെ
ഉലാത്തുമായിരുന്നു
പശുക്കുട്ടികളെ ഒക്കെ ചിലപ്പോൾ അഴിച്ചു കെട്ടും.
എന്നെ കണ്ടാൽ അത് വെള്ളത്തിനു കരയും. അതുകൊണ്ട് ചിലപ്പോൾ ഞാൻ ഒളിച്ച് നടക്കും..അതാണോ എന്തോ ദോഷം പറ്റിയത്!
അതേ നമ്മൾ അന്നു ഒന്നിനെയും മതിച്ചില്ല..
അമ്മയെ സഹായിക്കാമായിരുന്നു , ഒരു ജോലി കണ്ടുപിടിക്കാമായിരുന്നു ..
എടുത്തു ചാട്ടം അല്ലെ?!
ഒരു ജീവിതം മുഴുവൻ അനുഭവിച്ച് തീർത്തു..