C K Home Decor

Call Directions Website Contact the business

C K Home Decor The Perfect Dress Code For Your Dream Home
The Complete Home Furnishings System

06/08/2026

മിയാമി ഡേഡ് കോളേജിൽ എൻജിനീയറിങ് ക്ലാസ്സ് മുറിയിലേക്ക് ഒരു കൗമാരക്കാരൻ കയറിവന്നപ്പോൾ ക്ലാസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ കരുതിയത് അത് തങ്ങളുടെ സഹപാഠി ആയിരിക്കുമെന്നാണ്.

എന്നാൽ കമ്പ്യൂട്ടിങ് പ്രോഗ്രാമിങ്ങിലെ സങ്കീർണ്ണമായ പാഠങ്ങൾ നഥാൻ തോമസ് അനായാസമായി വിശദീകരിക്കാൻ തുടങ്ങിയപ്പോഴാണ് സഹപാഠികൾക്ക് അദ്ദേഹത്തിന്റെ യഥാർത്ഥ പ്രൊഫൈൽ മനസ്സിലായത്.

തന്നേക്കാൾ പ്രായമുള്ളവരെയും പ്രായം കുറഞ്ഞവരെയും പഠിപ്പിച്ചുകൊണ്ട് ഈ അമേരിക്കൻ യുവാവ് സ്വന്തമാക്കിയത് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പുരുഷ പ്രൊഫസർ എന്ന ഗിന്നസ് ലോക റെക്കോർഡാണ്.

18 വയസ്സ് പ്രായമുള്ളപ്പോഴാണ് നഥാൻ ഔദ്യോഗികമായി പ്രൊഫസറായി ചുമതലയേറ്റത്.

തന്റെ 19-ാം വയസ്സിൽ ഗണിതശാസ്ത്രജ്ഞനായ കോളിൻ മക്ലോറിൻ സ്ഥാപിച്ച 306 വർഷം പഴക്കമുള്ള റെക്കോർഡാണ് നഥാൻ തോമസ് ഇപ്പോൾ തിരുത്തിക്കുറിച്ചത്.

അതോടൊപ്പം, 2008-ൽ ആലിയ സബൂർ സ്ഥാപിച്ച ഏറ്റവും പ്രായം കുറഞ്ഞ വനിതാ പ്രൊഫസർ എന്ന റെക്കോർഡിനേക്കാളും 16 ദിവസം കുറഞ്ഞ പ്രായത്തിലാണ് ഈ വ്യത്യസ്ത നേട്ടം അദ്ദേഹം സ്വന്തമാക്കിയത്.

പത്താം വയസ്സിൽ കോളേജ് കോഴ്സുകളിൽ ചേർന്ന നഥാൻ, പതിനാലാം വയസ്സിൽ ഫ്ലോറിഡ ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിലേക്ക് മാറി.

സാധാരണ കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന 18-ാം വയസ്സിൽ ഇലക്ട്രിക്കൽ എൻജിനീയറിങ്ങിൽ ബാച്ചിലേഴ്സ്, മാസ്റ്റേഴ്സ് ബിരുദങ്ങൾ അദ്ദേഹം ഇതിനകം കരസ്ഥമാക്കിയിരുന്നു.

ഗണിതശാസ്ത്രത്തോടുള്ള പ്രത്യേക താല്പര്യവും, എഞ്ചിനീയർമാരായ മാതാപിതാക്കളുടെ പിന്തുണയും ഈ മേഖലയിലേക്ക് എത്താൻ അദ്ദേഹത്തിന് പ്രചോദനമായി.

സങ്കീർണ്ണമായ കാര്യങ്ങൾ ലളിതമായി അവതരിപ്പിക്കുന്ന അമ്മയുടെ ശൈലിയാണ് തന്റെ അധ്യാപന രീതിയെയും സ്വാധീനിച്ചതെന്ന് നഥാൻ ഓർക്കുന്നു.

"ഒരു ക്ലാസ് മുറിയിൽ എല്ലാവരും എത്തുന്നത് ഒരേ ലക്ഷ്യത്തിനാണ്, അത് പഠിക്കുക എന്നതാണ്. അവിടെ പ്രായത്തിന് പ്രസക്തിയില്ല," എന്നാണ് നഥാന്റെ പക്ഷം.

മറ്റൊരാളെ പഠിപ്പിച്ചു കൊടുക്കുന്നത് വഴി തനിക്കും കൂടുതൽ കാര്യങ്ങൾ പഠിക്കാൻ സാധിക്കുന്നുണ്ടെന്ന് വിശ്വസിക്കുന്ന ഈ യുവ പ്രൊഫസർ, വിദ്യാർത്ഥികളുടെ മുഖത്ത് സംശയങ്ങൾ മാറി വ്യക്തത വരുമ്പോൾ കാണുന്ന മാറ്റമാണ് തനിക്ക് ഏറ്റവും വലിയ സംതൃപ്തി നൽകുന്നതെന്നും പറയുന്നു.

പഠനം അവസാനിപ്പിക്കാൻ നഥാൻ തയ്യാറല്ല. നിലവിൽ യൂണിവേഴ്സിറ്റി ഓഫ് മിയാമി സ്കൂൾ ഓഫ് ലോയിൽ നിയമപഠനം നടത്തിക്കൊണ്ടിരിക്കുന്ന അദ്ദേഹം,
2028-ൽ ബിരുദം പൂർത്തിയാക്കും.

സ്വത്തവകാശ നിയമ മേഖലയിൽ പ്രവർത്തിക്കാനാണ് അദ്ദേഹത്തിന്റെ ആഗ്രഹം.

പഠനത്തിന് പുറമെ ബാസ്കറ്റ്ബോൾ, ടെന്നീസ് തുടങ്ങിയ കായിക വിനോദങ്ങളിലും നഥാൻ സജീവമാണ്.

"ഓരോരുത്തരുടെയും പാതകൾ വ്യത്യസ്തമാണ്. മറ്റുള്ളവരുമായി നമ്മളെ താരതമ്യം ചെയ്യേണ്ടതില്ല. സ്വന്തം ലക്ഷ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോവുക," നഥാൻ തോമസ് പുതുതലമുറയോട് പങ്കുവെക്കുന്ന സന്ദേശം ഇതാണ്.

Image Credit Respective Owner

02/08/2026

With Manorama Online – I just got recognized as one of their top fans!

13/07/2026

There is no more time for moms to take a moment of pride

Address

CK Home Decor
Chalakudi
680721

Opening Hours

Saturday 9:30am - 6pm
Sunday 9:30am - 6pm

Telephone

+918304993799

Alerts

Be the first to know and let us send you an email when C K Home Decor posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to C K Home Decor:

Shortcuts

Share

Category