27/06/2019
മരംകൊണ്ടുള്ള പണികള്‍ക്കാണു വീടുപണിയില്‍ നല്ലൊരു ശതമാനം പണവും മാറ്റിവയ്ക്കുന്നത്. ഉറപ്പിനോടൊപ്പം നിറം, ഭംഗി തുടങ്ങിയ ഫാന്‍സി സങ്കല്‍പങ്ങള്‍ കൂടി ചേര്‍ന്നതാണ് ഇന്നത്തെ വീടുനിര്‍മാണത്തിന്റെ ഒരു രീതി. അതിന്റെ ഭാഗമായാണു വാതിലുകള്‍ക്കും ജനലുകള്‍ക്കും തടിക്കു പകരം ഉപയോഗിക്കാവുന്ന ബദല്‍ സാമഗ്രികള്‍ കടന്നുവരുന്നത്.
സ്റ്റീല്‍ ഡോറുകള്‍ ആണ് ഏറ്റവും പുതിയ ട്രെന്‍ഡ്. സുരക്ഷിതത്വവും ഉറപ്പുമാണ് സ്റ്റീല്‍ ഡോറുകളുടെ ഗാരന്റി. ഒരു പൂട്ടില്‍ത്തന്നെ ഒന്‍പതോ പത്തോ ലോക്ക് ആണ് വീഴുന്നത്. നല്ല ഫിനിഷിങ് ഉണ്ട്.പെയിന്റ് ഉള്‍പ്പെടെ ഫുള്‍ ഫിനിഷിങ് കഴിഞ്ഞാണ് ഡോര്‍ ഫിറ്റ് ചെയ്യുന്നത്. തടിവാതിലുകളെക്കാള്‍ ഭംഗിയും ഉറപ്പുമുണ്ട്. മാത്രമല്ല നിര്‍മാണ ചിലവില്‍ 40 ശതമാനം വരെ ലാഭവും ഉണ്ടാക്കാം