Taste 24x7

Taste 24x7 ദിവസവും ഓരോ മണിക്കൂറിൽ പുതിയ രുചികൾ നിങ്ങളുടെ കണ്മുൻപിൽ.
(10)

കൂര്‍ക്ക ബീഫ് കറിആവശ്യമുള്ള സാധനങ്ങള്‍ബീഫ് ചെറിയ കഷ്ണങ്ങളാക്കിയത്- 1 കിലോകൂര്‍ക്ക തൊലി കളഞ്ഞ് അരിഞ്ഞത്- 500 ഗ്രാംമഞ്ഞള്‍...
23/06/2026

കൂര്‍ക്ക ബീഫ് കറി

ആവശ്യമുള്ള സാധനങ്ങള്‍

ബീഫ് ചെറിയ കഷ്ണങ്ങളാക്കിയത്- 1 കിലോ
കൂര്‍ക്ക തൊലി കളഞ്ഞ് അരിഞ്ഞത്- 500 ഗ്രാം
മഞ്ഞള്‍- അര ടീസ്പൂണ്‍
പച്ചമുളക് നീളത്തില്‍ അരിഞ്ഞത്-7 എണ്ണം
ചുവന്നുള്ളി- 15 എണ്ണം
വെളുത്തുള്ളി- 20 അല്ലി
മുളക് പൊടി- രണ്ടര സ്പൂണ്‍
മല്ലി- 3 ടീസ്പൂണ്‍
തേങ്ങ ചിരവിയത്- ഒന്ന്
വെളിച്ചെണ്ണ- 5 ടീസ്പൂണ്‍
കറുവപ്പട്ട- 2 കഷ്ണം
ഏലക്കായ- 4 എണ്ണം
ഗ്രാമ്പൂ- 6 എണ്ണം
പെരുഞ്ചീരകം- 1 ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്

പാചകം ചെയ്യുന്ന വിധം

ബീഫ്, മഞ്ഞള്‍ പൊടിയും മുളകുപൊടിയും ചേര്‍ത്ത് കുക്കറില്‍ അര ഗ്ലാസ് വെള്ളവും ചേര്‍ത്ത് വേവിക്കുക. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോള്‍ തേങ്ങ ചിരവിയത് ചേര്‍ത്ത് തീകുറച്ച് നന്നായി ഇളക്കുക. തേങ്ങയുടെ നിറം മഞ്ഞ നിറമാവുമ്പോള്‍ 10 അല്ലി ചുവന്നുള്ളിയും പകുതി എണ്ണം വെളുത്തുള്ളിയും ചേര്‍ത്തിളക്കുക. കറുവപ്പട്ട, ഏലക്കായ, ഗ്രാമ്പു, പെരുഞ്ചീരകം മല്ലിയും ചേര്‍ത്തിളക്കുക. ചൂടാറിയതിനു ശേഷം മിക്‌സിയില്‍ അരച്ചെടുക്കുക. കുഴമ്പുരൂപത്തിലായിരിക്കണം അരച്ചെടുക്കാന്‍. പിന്നീട് കൂര്‍ക്കയില്‍ അല്പം മഞ്ഞള്‍ പൊടിയും കുറച്ച് വെള്ളവും വേവിക്കുക.

പകുതിവേവാവുമ്പോള്‍ തീ കുറച്ച്, വേവിച്ചു വെച്ചിരിക്കുന്ന ബീഫും ആവശ്യത്തിനു ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച് ചൂടാവുമ്പോള്‍ നാലു ടീസ്പൂണ്‍ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടാവുമ്പോള്‍ കടുക് പൊട്ടിക്കുക. വേപ്പിലയും ചേര്‍ക്കുക. ബാക്കിയുള്ള വെളുത്തുള്ളിയും ചുവന്നുള്ളിയും ചതച്ചത് ചേര്‍ക്കുക. ഈ മിശ്രിതം മൊരിഞ്ഞ മണം വരുമ്പോള്‍ നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന കുഴമ്പുരൂപത്തിലുള്ള അരപ്പ് ചേര്‍ത്ത് നന്നായി ഇളക്കുക. എണ്ണ തെളിയുന്നതുവരെ ഇളക്കിക്കൊണ്ടേയിരിക്കുക. എണ്ണ തെളിഞ്ഞു നല്ല ഒരു മണം വന്നുകഴിഞ്ഞാല്‍ വെന്തുകൊണ്ടിരിക്കുന്ന ബീഫിലേക്ക് ഇതു ചേര്‍ക്കുക. സ്പെഷ്യല്‍ കൂര്‍ക്ക ബീഫ് കറി റെഡി.

ധാബ സ്റ്റൈൽ ചിക്കൻ കറിചേരുവകൾചിക്കൻ- 1 കിലോനെയ്യ്- 3 ടേബിൾസ്പൂൺഇഞ്ചി വെളുത്തുള്ളി അരച്ചത്- 2 ടേബിൾസ്പൂൺസവാള- 3തക്കാളി- 3...
23/06/2026

ധാബ സ്റ്റൈൽ ചിക്കൻ കറി

ചേരുവകൾ

ചിക്കൻ- 1 കിലോ
നെയ്യ്- 3 ടേബിൾസ്പൂൺ
ഇഞ്ചി വെളുത്തുള്ളി അരച്ചത്- 2 ടേബിൾസ്പൂൺ
സവാള- 3
തക്കാളി- 3
പച്ചമുളക്- 3
മഞ്ഞൾപ്പൊടി- 1/2 ടീസ്പൂൺ
ഗരംമസാല- 1 ടീസ്പൂൺ
കാശമീരിമുളുകപൊടി- 3 ടേബിൾസ്പൂൺ
മല്ലിപ്പൊടി- 1 ടേബിൾസ്പൂൺ
ജീരകപ്പൊടി- 1 ടീസ്പൂൺ
ഉപ്പ്- ആവശ്യത്തിന്
തൈര്- 2 ടേബിൾസ്പൂൺ
കസൂരിമേത്തി- 1 ടീസ്പൂൺ
ഫ്രഷ്ക്രീം- 2 ടേബിൾസ്പൂൺ
വെണ്ണ- 2 ടീസ്പൂൺ
തയ്യാറാക്കുന്ന വിധം

ഒരു പാൻ അടുപ്പിൽ വച്ച് മൂന്ന് ടേബിൾസ്പൂൺ നെയ്യ് ചേർത്ത് ചൂടാക്കുക.
അതിലേക്ക് രണ്ട് ടേബിൾസ്പൂൺ ഇഞ്ചി വെളുത്തുള്ളി അരച്ചതിനൊപ്പം കഴുകി വൃത്തിയാക്കിയ ഒരു കിലോ ചിക്കൻ കഷ്ണങ്ങളാക്കിയത് ചേർത്തിളക്കുക.
ആവശ്യത്തിന് ഉപ്പ് ചേർത്ത് അടച്ചു വച്ച് വേവിക്കു.
വെന്തു വരുന്ന ചിക്കനിലേക്ക് 3 സവാള ചെറുതായി അരിഞ്ഞതു ചേർത്ത് വേവിക്കുക.
സവാള വെന്ത് വരുമ്പോൾ മൂന്ന് തക്കാളി, മൂന്ന് പച്ചമുളക് അരിഞ്ഞത്, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ ഗരംമസാല, മൂന്ന് ടേബിൾസ്പൂൺ കാശ്മീരിമുളകുപൊടി, ഒരു ടേബിൾസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ ജീരകപ്പൊടി എന്നിവ ചേർത്തിളക്കി വേവിക്കുക.
രണ്ട് ടേബിൾസ്പൂൺ തൈര്, ഒരു ടീസ്പൂൺ കസൂരിമേത്തി എന്നിവ ചേർത്തിളക്കുക.
കുറുകി വന്ന കറിയിലേക്ക് രണ്ട് ടേബിൾസ്പൂൺ ഫ്രഷ്ക്രീം ചേർത്തിളക്കുക.
ഒപ്പം രണ്ട് ടീസ്പൂൺ വെണ്ണ ചേർത്ത് അടുപ്പിൽ നിന്നും മാറ്റാം. ചപ്പാത്തിക്കൊപ്പം കഴിച്ചു നോക്കൂ.
ധാബ സ്റ്റൈൽ ചിക്കൻ കറി
ബ്രേക്ക്ഫാസ്റ്റിന് ചപ്പാത്തിയാണോ? എങ്കിൽ ധാബ സ്റ്റൈലിലൊരു ചിക്കൻ കറി തയ്യാറാക്കി ഒപ്പം കഴിച്ചു നോക്കൂ

മുട്ട കറിചേരുവകൾ മുട്ട - 6ഓയിൽ- 2ടേബിൾ സ്പൂൺപട്ട, ഏലക്ക, ഗ്രാമ്പുകറി വേപ്പിലസവാള 2ഉപ്പ്പച്ചമുളക് 2ഇഞ്ചി വെളുത്തുള്ളി പേസ...
23/06/2026

മുട്ട കറി

ചേരുവകൾ
മുട്ട - 6
ഓയിൽ- 2ടേബിൾ സ്പൂൺ
പട്ട, ഏലക്ക, ഗ്രാമ്പു
കറി വേപ്പില
സവാള 2
ഉപ്പ്
പച്ചമുളക് 2
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1ടേബിൾ സ്പൂൺ
ഓയിൽ 1ടേബിൾ സ്പൂൺ
മഞ്ഞപ്പൊടി 1/4 ടീ സ്പൂൺ
മുളക് പൊടി 1/2 ടീ സ്പൂൺ
ഉപ്പ്
മഞ്ഞപ്പൊടി 1/2 ടീ സ്പൂൺ
ഗരം മസാല 1 ടീ സ്പൂൺ
മല്ലിപൊടി 1ടീ സ്പൂൺ
മുളകുപൊടി 2ടീ സ്പൂൺ
തക്കാളി 1
വാട്ടർ 1/2 കപ്പ്‌
തേങ്ങ 1/2 കപ്പ്‌
നട്സ് 5

തയ്യാറാക്കുന്ന വിധം
മുട്ട പപുഴുങ്ങി അതിൽ ഒന്നു മാറ്റി വെക്കുക. ശേഷം മുട്ട എണ്ണയിൽ മഞ്ഞപ്പൊടി, മുളകുപൊടി ചേർത്ത് നന്നായി ഫ്രൈ ആക്കി എടുക്കുക. ശേഷം മസാല ഉണ്ടാക്കുക. സവാള,ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വാഴറ്റി പൊടികൾ ചേർത്ത് ഇളക്കുക. ശേഷം തക്കാളി ചേർക്കുക. ശേഷം തേങ്ങയും നട്സ് ഉം ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം മാറ്റിവച്ച മുട്ട കൈ കൊണ്ട് ഉടച്ചെടുക്കുക. ശേഷം മുട്ടകൾ ചേർക്കുക.

പഴംപൊരിയും ബീഫ് കറിയുംപഴംപൊരിക്ക്1.    ഏത്തപ്പഴം – മൂന്ന്2.    മൈദ – ഒരു കപ്പ്    അരിപ്പൊടി – രണ്ടു വലിയ സ്പൂൺ    പഞ്ചസാ...
23/06/2026

പഴംപൊരിയും ബീഫ് കറിയും

പഴംപൊരിക്ക്

1. ഏത്തപ്പഴം – മൂന്ന്
2. മൈദ – ഒരു കപ്പ്
അരിപ്പൊടി – രണ്ടു വലിയ സ്പൂൺ
പഞ്ചസാര – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – ഒരു നുള്ള്
വെള്ളം, ഉപ്പ് – പാകത്തിന്
3. വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

ബീഫ് കറിക്ക്

4. ബീഫ് – ഒരു കിലോ
5. ചുവന്നുള്ളി – ആറ്, അരിഞ്ഞത്
വെളുത്തുള്ളി – എട്ട് അല്ലി, അരിഞ്ഞത്
ഇഞ്ചി – ഒരിഞ്ചു കഷണം, അരിഞ്ഞത്
മല്ലിപ്പൊടി – ഒരു വലിയ സ്പൂൺ
മുളകുപൊടി – ഒരു വലിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
കുരുമുളകുപൊടി – ഒരു ചെറിയ സ്പൂൺ
ഗരംമസാലപ്പൊടി – ഒരു ചെറിയ സ്പൂൺ
വിനാഗിരി – ഒരു വലിയ സ്പൂൺ
പച്ചമുളക് – രണ്ട്, അരിഞ്ഞത്
ഉപ്പ് – പാകത്തിന്
6. വെളിച്ചെണ്ണ – പാകത്തിന്
7. സവാള – രണ്ട്, അരിഞ്ഞത്
കറിവേപ്പില – രണ്ടു തണ്ട്
8. ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് – ഒരു വലിയ സ്പൂൺ
9. മുളകുപൊടി – ഒന്നര ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി, ഗരംമസാലപ്പൊടി, പെരുംജീരകം പൊടിച്ചത് – അര ചെറിയ സ്പൂൺ വീതം
10. തക്കാളി – ഒന്ന്, അരിഞ്ഞത്
11. കടുക് – അര ചെറിയ സ്പൂൺ
12. ചുവന്നുള്ളി – മൂന്ന്, അരിഞ്ഞത്
വറ്റൽമുളക് – രണ്ട്, ഓരോന്നും രണ്ടാക്കിയത്
കറിവേപ്പില – ഒരു തണ്ട്

പാകം ചെയ്യുന്ന വിധം

∙ ഏത്തപ്പഴം തൊലി കളഞ്ഞു നീളത്തിലുള്ള കഷണങ്ങളാക്കുക. ഒരു വലിയ പാത്രത്തിൽ രണ്ടാമത്തെ ചേരുവ യോജിപ്പിച്ചു മാവു തയാറാക്കുക. മാവ് അധികം നീണ്ടുപോകരുത്.
∙ ഏത്തപ്പഴക്കഷണങ്ങൾ മാവിൽ മുക്കി തിളച്ച എണ്ണയിൽ വറുത്തു കോരണം.
∙ ബീഫ് കഴുകി വൃത്തിയാക്കി ഇടത്തരം കഷണങ്ങളാക്കുക.
∙ അഞ്ചാമത്തെ ചേരുവ ബീഫിൽ പുരട്ടി അരമണിക്കൂർ വച്ച ശേഷം പ്രഷർ കുക്കറിലാക്കി വേവിക്കണം.
∙ ചീനച്ചട്ടിയിൽ എണ്ണ ചൂടാക്കി സവാളയും കറിവേപ്പിലയും വഴറ്റിയ ശേഷം ഇഞ്ചി–വെളുത്തുള്ളി പേസ്റ്റ് ചേർത്തു വ ഴറ്റുക.
∙ ഇതിലേക്ക് ഒൻപതാമത്തെ ചേരുവ ചേർത്തു വഴറ്റിയ ശേ ഷം തക്കാളി ചേർത്തു വഴറ്റുക. തക്കാളി വെന്തുടയുമ്പോൾ ബീഫും ബീഫ് വെന്ത വെള്ളവും ചേർത്ത് ഇളക്കണം. ന ന്നായി തിളച്ചു പാകത്തിനു കുറുകുമ്പോൾ വാങ്ങാം.
∙ അൽപം എണ്ണ ചൂടാക്കി കടുക് പൊട്ടിച്ച ശേഷം ചുവന്നു ള്ളിയും കറിവേപ്പിലയും വറ്റൽമുളകും മൂപ്പിച്ചു വാങ്ങി ബീ ഫിൽ ചേർക്കുക.

ഉള്ളി പക്കാവടചേരുവകള്‍സവാള നൈസാക്കി അരിഞ്ഞത് - 3കപ്പ്കടലപ്പൊടി- 2കപ്പ്മൈദ- അരക്കപ്പ്അരിപ്പൊടി - അരക്കപ്പ്മുളക്‌പൊടി - 2 ...
23/06/2026

ഉള്ളി പക്കാവട
ചേരുവകള്‍
സവാള നൈസാക്കി അരിഞ്ഞത് - 3കപ്പ്
കടലപ്പൊടി- 2കപ്പ്
മൈദ- അരക്കപ്പ്
അരിപ്പൊടി - അരക്കപ്പ്
മുളക്‌പൊടി - 2 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി-1 നുള്ള്
കായംപൊടി - അര ടീസ്്പൂണ്‍
പച്ചമുളക് അരിഞ്ഞത് 2 ടേബിള്‍സ്പൂണ്‍
കറിവേപ്പില അരിഞ്ഞത്- 2ടേബില്‍സ്പൂണ്‍
മല്ലിയില അരിഞ്ഞത് 2 ടേബിള്‍സ്പൂണ്‍
ഉപ്പ്, വെളിച്ചെണ്ണ - പാകത്തിന്
ഇഞ്ചി അരിഞ്ഞത് - 1 ടേബിള്‍സ്പൂണ്‍
അപ്പക്കാരം -1നുള്ള്
തയ്യാറാക്കുന്നവിധം
സവാളയരിഞ്ഞത്, പച്ചമുളക്, ഇഞ്ചി, കറിവേപ്പില, മല്ലിയില എന്നിവ മുളക്‌പൊടി മഞ്ഞള്‍പ്പൊടി എന്നിവചേര്‍ത്ത് പാകത്തിന് ഉപ്പ് വിതറി നന്നായി ഞെരടുക. അതിലേക്ക് കടലപ്പൊടി, അരിപ്പൊടി, മൈദ, കായംപൊടി എന്നിവചേര്‍ത്തതിന് ശേഷം അല്പം വെള്ളം കുടഞ്ഞ് നന്നായി കുഴച്ചെടുക്കുക. അധികം ലൂസാവരുത്. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് നേരത്തെ കുഴച്ചുവെച്ച കൂട്ട് കയ്യിലെടുത്ത് വിരലുകൊണ്ട് ചിതറിച്ച് വീഴ്ത്തുക. നന്നായി മൂപ്പിച്ച് കോരി ഉപയോഗിക്കാം, കൂടുതല്‍ മൂത്താല്‍ കരിഞ്ഞുപോകും. സവാള കരിഞ്ഞാല്‍ കയ്പുരസംവരും.

സേമിയ പായസംപായസം ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ എളുപ്പത്തിൽ ഒരു സേമിയ പായസം!! ആവശ്യമായ സാധനങ്ങൾസേമിയ - 1കപ്പ്‌ പാൽ -...
23/06/2026

സേമിയ പായസം

പായസം ഇഷ്ടമല്ലാത്തവരായി ആരെങ്കിലും ഉണ്ടോ എളുപ്പത്തിൽ ഒരു സേമിയ പായസം!!

ആവശ്യമായ സാധനങ്ങൾ

സേമിയ - 1കപ്പ്‌

പാൽ - 1 ലിറ്റർ

നെയ്യ് - 2 ടേബിൾ സ്പൂണ്‍

കണ്ടൻസ്ഡ് മിൽക്ക്‌ - 200 ഗ്രാം

ഏലക്ക - 2,പൊടിച്ചത്

കശുവണ്ടി,ഉണക്ക മുന്തിരി - ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം

1. ആദ്യം കുറച്ചു നെയ്യിൽ കശുവണ്ടി,മുന്തിരി വറുത്തു മാറ്റി വെക്കുക. അതേ നെയ്യിൽ തന്നെ സേമിയ ബ്രൌണ്‍ ആകുന്ന വരെ വറക്കുക.

2. ഒരു പാത്രത്തിൽ പാൽ തിളപിച്ചു വറുത്ത സേമിയ വേവിക്കുക. ഏലക്ക പൊടി ചേർക്കുക.

3.സേമിയ വെന്തു കഴിയുമ്പോൾ വെള്ളത്തിൽ നേർപിച്ച കണ്ടൻസ്ഡ് മിൽക്ക്‌ ചേർത്ത് ഇളക്കി കുറുകി വരുമ്പോൾ ഓഫ്‌ ചെയ്യുക.

4. കശുവണ്ടി,ഉണക്ക മുന്തിരി ചേർക്കുക.

മുളകിട്ട മീൻ കറിചേരുവകൾമീൻ( ചൂര )   - അരക്കിലോഉലുവ -  കാൽ ടീസ്പൂൺചെറിയ ഉള്ളി - 15 എണ്ണംഇഞ്ചി  - ഒരു കഷ്ണംപച്ചമുളക് - 3 എ...
23/06/2026

മുളകിട്ട മീൻ കറി

ചേരുവകൾ

മീൻ( ചൂര ) - അരക്കിലോ
ഉലുവ - കാൽ ടീസ്പൂൺ
ചെറിയ ഉള്ളി - 15 എണ്ണം
ഇഞ്ചി - ഒരു കഷ്ണം
പച്ചമുളക് - 3 എണ്ണം
കറിവേപ്പില - ആവശ്യത്തിന്
മഞ്ഞൾപ്പൊടി - അര ടീസ്പൂൺ
മുളകുപൊടി -ഒന്നര ടീസ്പൂൺ
കാശ്മിരി മുളകുപൊടി- 4 ടീസ്പൂൺ
ഉപ്പ് - പാകത്തിന്
കുടം പുളി - ആവശ്യത്തിന് ( 4 കഷ്ണം )
വെളിച്ചെണ്ണ - ആവശ്യത്തിന്
തയാറാക്കുന്ന വിധം


മീൻ നന്നായി വൃത്തിയാക്കിയ ശേഷം മുറിച്ചുവയ്ക്കുക.
ചട്ടിയിൽ എണ്ണയൊഴിച്ചു ചൂടാകുമ്പോൾ ഉലുവ പൊട്ടിക്കുക.
ചെറിയ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, കാശ്മീരി മുളകുപൊടി എന്നിവ ചേർത്ത് പച്ചമണം മാറുന്നതു വരെ വഴറ്റുക.
ആവശ്യത്തിന് വെള്ളവും പാകത്തിന് ഉപ്പും പുളിയും ചേർക്കുക.
വെള്ളം തിളച്ച ശേഷം മീൻ ഇടുക.
പാകമാകുമ്പോൾ പച്ചവെളിച്ചെണ്ണ ചേർക്കുക, മുളകിട്ട മീൻ കറി തയാർ.

ചെമ്മീൻ മുളകിട്ടത് ചെമ്മീൻ: 500gmചെറിയ ഉള്ളി അരിഞ്ഞത് : 20എണ്ണംവെളുത്തുള്ളി അരിഞ്ഞത് : 15അല്ലിഇഞ്ചി അരിഞ്ഞത് : ഒരു വലിയ ...
23/06/2026

ചെമ്മീൻ മുളകിട്ടത്

ചെമ്മീൻ: 500gm
ചെറിയ ഉള്ളി അരിഞ്ഞത് : 20എണ്ണം
വെളുത്തുള്ളി അരിഞ്ഞത് : 15അല്ലി
ഇഞ്ചി അരിഞ്ഞത് : ഒരു വലിയ കഷ്ണം
പച്ചമുളക് : 5എണ്ണം
മുളക് പൊടി : 2 ടേബിൾ സ്പൂൺ
മല്ലി പൊടി : 1/2 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
ഉലുവ പൊടി : 1/4 ടി സ്പൂൺ
വെളിച്ചെണ്ണ : 2 ടേബിൾ സ്പൂൺ
കറിവേപ്പില : 2 തണ്ട്
ഉപ്പ്‌
വെള്ളം

താളിക്കാൻ
വെളിച്ചെണ്ണ :1 ടേബിൾ സ്പൂൺ
ഉലുവ : 1/4 ടി സ്പൂൺ
കടുക് : 1/2 ടി സ്പൂൺ
ചെറിയ ഉള്ളി അരിഞ്ഞത് : 4 എണ്ണം
ഉണക്ക മുളക് : 2
കറിവേപ്പില : 1 തണ്ട്
മുളക് പൊടി : 1/4 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/4 ടി സ്പൂൺ

കുടംപുളി കഴുകി വെള്ളത്തിൽ ഇട്ട് മാറ്റി വെക്കുക
ചെമ്മീൻ നന്നാക്കി കഴുകി മാറ്റി വെക്കുക
ഒരു മൺ ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് അരിഞ്ഞു വെച്ച വെളുത്തുള്ളി, ഇഞ്ചി , പച്ചമുളക് ചേർത്ത് 2 മിനിറ്റ് വഴറ്റുക
ഇതിലേക്ക് ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റുക
ചെറുതായി കളർ മാറി തുടങ്ങുമ്പോൾ തീ നന്നായി കുറച്ചു മുളക് പൊടി, മഞ്ഞൾ പൊടി, മല്ലി പൊടി എന്നിവ ചേർത്ത് പച്ചമണം മാറും വരെ നന്നായി വഴറ്റുക
ഇതിലേക്ക് കുടംപുളി വെള്ളത്തോട് കൂടി ചേർക്കുക. ആവശ്യമെങ്കിൽ കുറച്ചു കൂടി വെള്ളം ചേർക്കുക. വെള്ളം ഒരുപാട് ചേർക്കരുത്.
നന്നായി തിളക്കുമ്പോൾ ചെമ്മീൻ ചേർത്ത് അടച്ചു വെച്ച് 10 മിനിറ്റ് വേവിക്കുക
കറി കട്ടി ആയിട്ടില്ലെങ്കിൽ കുറച്ചു നേരം തുറന്നു വെച്ച് തിളപ്പിച്ചതിനു ശേഷം ഉലുവ പൊടി ചേർത്ത് തീ ഓഫ് ചെയ്യുക
താളിക്കാൻ വെളിച്ചെണ്ണ ചൂടാകുമ്പോൾ ഉലുവ, കടുക് എന്നിവ പൊട്ടിക്കുക. ഇതിലേക്ക് വറ്റൽ മുളകും, കറിവേപ്പിലയും,അരിഞ്ഞു വെച്ച ചെറിയ ഉള്ളിയും ചേർത്ത് ഇളക്കുക
ചെറിയ ഉള്ളി നിറം മാറി തുടങ്ങുമ്പോൾ മുളക് പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് ഇളക്കി ഒരു മിനിറ്റ് കഴിഞ്ഞു തീ ഓഫ് ചെയ്‌തു കറിയിലേക്കു ചേർത്തിളക്കുക.

കൂന്തൽ  റോസ്റ്റ്കൂന്തൽ -1kilo സവാള -2വലുത് ഇഞ്ചി  വെളുത്തുള്ളി  പേസ്റ്റ്  -1tbsnപച്ചമുളക് -1മുളക്  പൊടി -1tspകുരുമുളക്  ...
23/06/2026

കൂന്തൽ റോസ്റ്റ്
കൂന്തൽ -1kilo
സവാള -2വലുത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് -1tbsn
പച്ചമുളക് -1
മുളക് പൊടി -1tsp
കുരുമുളക് പൊടി -1 1/2tsp
തേങ്ങ പാൽ -1/2കപ്പ്‌
കറി വേപ്പില -2തണ്ട്
കടുക് -1tsp
ഓയിൽ
വലിയ ജീരകം -1/2 tsp
ഗരം മസാല പൊടി -1/2tsp
ഉപ്പ
തക്കാളി -1/2

ഇനി ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
കഴുകി വിർത്തിയാക്കി വച്ചിരിയ്ക്കുന്ന കൂന്തൽ ഒരു പാത്രത്തിൽ അടച്ചു വച്ചു അതിന്റെ വെള്ളം വറ്റുന്നത് വരെ വേവിയ്ക്കുക. ഇ സമയത്ത് വേറൊരു പാൻ അടുപ്പിൽ വച്ചു അതിൽ 2tbsn ഓയിൽ ഒഴിച്ച് കടുക് പൊട്ടിയ്ക്കുക.കറിവേപ്പില ഇട്ടു കഴിഞ്ഞു വലിയ ജീരകം ചേർക്കുക . ഇതിലേയ്ക്കു ഇഞ്ചി വെളുത്തുള്ളി പേസ്റ്റും. മുളക് ചതച്ചതും കൂടി ചേർത്ത് വഴറ്റുക. പച്ച മണം മാറി മാറി കഴിയുമ്പോൾ ചെറുതായി അരിഞ്ഞു വച്ചിരിയ്ക്കുന്ന സവാള ചേർത്ത് കൊടുക്കണം. അത് ബ്രൗൺ കളർ ആകുന്നത് വരെ മൂപ്പിയ്ക്കുക. ഇതിലേയ്ക്കു ചെറുതായി അരിഞ്ഞ തക്കാളി ചേർത്ത് കൊടുക്കണം. അത് നന്നായി ഉടയും വരെ വഴറ്റുക. ഇനി ആവശ്യത്തിന് ഉപ്പും, മുളക്പൊടിയും, കുരുമുളക്പൊടിയും ചേർത്ത് വഴറ്റുക. നന്നായി മൂപ്പിച്ച ശേഷം കൂന്തൽ ഇതിലേയ്ക്കു ചേർത്ത് ഇളക്കുക. തേങ്ങാപാൽ കൂടി ചേർത്ത് ഇളക്കി ഗരം മസാല തൂകി വറ്റിച്ചെടുക്കാം. അങ്ങനെ tasty കൂന്തൽ റോസ്റ്റ് റെഡി.. ചൂടോടെ സെർവ് ചെയാം.

കോഴിക്കറിആവശ്യമുള്ള സാധനങ്ങള്‍ ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയത്- 300 ഗ്രാംചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത്- 250 ഗ്രാംഇഞ്ചി...
23/06/2026

കോഴിക്കറി

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ ചെറിയ കഷ്ണങ്ങളാക്കിയത്- 300 ഗ്രാം
ചെറിയ ഉള്ളി നീളത്തില്‍ അരിഞ്ഞത്- 250 ഗ്രാം
ഇഞ്ചി- വലിയ കഷ്ണം
വെളുത്തുള്ളി- 5 അല്ലി
പച്ചമുളക്- 2 എണ്ണം
കറിവേപ്പില-ആവശ്യത്തിന്
മുളക് പൊടി- ഒന്നര ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി- ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ഗരം മസാല- ഒരു ടാസ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
തേങ്ങ വറുത്തത്- അരക്കപ്പ്

തയ്യാറാക്കുന്ന വിധം

ചിക്കനില്‍ പുരട്ടാനുള്ള മസാലകള്‍ ഒരു ചെറിയ കഷ്ണം ഇഞ്ചി, മൂന്ന് അല്ലി വെളുത്തുള്ളി ചതച്ചത്, ഉപ്പ് ആവശ്യത്തിന്, അര ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, ഒരു ടേബിള്‍ സ്പൂണ്‍ മുളക് പൊടി, അര ടീസ്പൂണ്‍ കുരുമുളക് പൊടി, അല്‍പം ഗരം മസാല ഇവയെല്ലാം കൂടി ചിക്കനില്‍ നല്ലതു പോലെ ചേര്‍ത്ത് പുരട്ടി മാറ്റി വെയ്ക്കുക.

ചട്ടിയില്‍ ഒരു ടേബിള്‍ സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ ഒരു ടീസ്പൂണ്‍ കടുക്, ഉണക്കമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്, പച്ചമുളക് കീറിയത് എന്നിവ ചേര്‍ത്ത് വഴറ്റാം. ഇതിലേക്ക് ഉള്ളി അരിഞ്ഞത് ചേര്‍ക്കാം. ശേഷം കുഴമ്പ് രൂപത്തിലാകുമ്പോള്‍ മസാല ചേര്‍ക്കാം.
ശേഷം വേറൊരു പാത്രത്തില്‍ ചിക്കന്‍ തയ്യാറാക്കാം. മസാല പുരട്ടിയ ചിക്കന്‍ അല്‍പം എണ്ണ ഒഴിച്ച് വേവിച്ചെടുക്കാം.

ചിക്കന്‍ വെന്തു കഴിയുമ്പോള്‍ അല്‍പം വെള്ളം ആവശ്യമുണ്ടെങ്കില്‍ ചേര്‍ക്കാം. ഇതിലേക്ക് തേങ്ങ വറുത്തരച്ചതും ചേര്‍ക്കാം.

ചിക്കന്‍ കറി തയ്യാര്‍.

Address


Website

Alerts

Be the first to know and let us send you an email when Taste 24x7 posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

  • Want your business to be the top-listed Interior Service?

Share