13/09/2026
വൈദ്യുതി ഉപയോഗത്തിൽ ശ്രദ്ധിക്കാം, സ്മാർട്ടായി ജീവിക്കാം! 💡⚡
നമുക്കാവശ്യമായ വൈദ്യുതിയുടെ 25-30% മാത്രമാണ് കേരളത്തിൽ ഉൽപ്പാദിപ്പിക്കുന്നത്.
പകൽ സമയത്ത് സോളാർ എനർജി ലഭ്യമായതിനാൽ പ്രശ്നങ്ങളില്ല. എന്നാൽ വൈകുന്നേരങ്ങളിലെ പീക്ക് സമയത്താണ് (വൈകിട്ട് 6 മുതൽ 11 വരെ) വൈദ്യുതി ഉപഭോഗം കുത്തനെ കൂടുന്നത്.
വാഷിംഗ് മെഷീൻ, മോട്ടോർ, ഇസ്തിരിപ്പെട്ടി തുടങ്ങിയ ഉപകരണങ്ങൾ പരമാവധി പകൽ സമയങ്ങളിൽ ഉപയോഗിക്കുക.
ഇലക്ട്രിക് വാഹനങ്ങൾ (EV - കാർ, ടൂവീലർ) ചാർജ് ചെയ്യാൻ ഒരു സ്മാർട്ട് പ്ലഗ് (Smart Plug / Timer) ഉപയോഗിക്കുക. രാത്രി 11 മണിക്ക് ശേഷം തനിയെ ചാർജിംഗ് തുടങ്ങുന്ന രീതിയിൽ ഇത് സെറ്റ് ചെയ്താൽ പീക്ക് സമയത്തെ അധിക ലോഡ് എളുപ്പത്തിൽ ഒഴിവാക്കാം.
ചെറിയ ചില മാറ്റങ്ങൾ, വലിയ ലാഭം! വൈദ്യുതി കരുതലോടെ ഉപയോഗിക്കാം. 🌿🔌
Wipro 16A Wi-Fi Smart Plug with Energy Monitoring- Suitable for Large Appliances.