Paliyil Family

Paliyil Family Its a Area for the members of the Paliyil Family,Happy to welcome all members in the Paliyil Family

പാളിയിൽ കുടുംബയോഗം36മത്  വാർഷികം....15/5/2022 ഞായർ ഉച്ചകഴിഞ്ഞു 2:30ന്...
08/05/2022

പാളിയിൽ കുടുംബയോഗം
36മത് വാർഷികം....
15/5/2022 ഞായർ ഉച്ചകഴിഞ്ഞു 2:30ന്...

28/08/2021

പ്രിയ കുടുംബാംഗങ്ങളെ......നാം 2021 പകുതി പിന്നിട്ടിരിക്കുന്നു.....വൻ പ്രതീക്ഷകൾ വച്ചുപുലർത്തിയ 2020 നിരാശയോടെ ചരിത്രമായിരിക്കുന്നു.... ഇനി 2021..... മഹാമാരി 2021 ലും നമ്മെ പിന്തുടരുന്നു....

ജീവിതവും ജീവിത സാഹചര്യങ്ങളും മാറിമാറിഞ്ഞിരിക്കുന്നു....

പ്രതിസന്ധികളിൽ ദൈവാശ്രയ ബോധമുള്ളവരായിരിക്കാം

അപരന് താങ്ങാകാം തണലേക്കാം...

സ്നേഹമായിരിക്കട്ടെ നമ്മുടെ ലക്ഷ്യം.....

വിശ്വാസത്തിൽ അടിയുറച് മുന്നേറാം...

ദൈവമേ അങ്ങ് ഞങ്ങളോടൊത് വസിച്ചാലും

https://www.youtube.com/watch?v=7nQCDm2kggY😇😇😇a 18 Seconds creations....all elements in this vedio familar to  us....its...
18/06/2021

https://www.youtube.com/watch?v=7nQCDm2kggY
😇😇😇
a 18 Seconds creations....
all elements in this vedio familar to us....
its a humble request waiting for your views.....
Thank you
Subscribe our small channel Heart Beats

പ്രിയ കുടുംബാംഗങ്ങളെ .....പുതിയ വർഷം നമ്മൾ ആരംഭിച്ചുകഴിഞ്ഞു ....ജനുവരി മാസം ....വിശുദ്ധ സെബാസ്ത്യാനോസ് ന്റെ ഓര്മ ,തിരുനാ...
11/01/2021

പ്രിയ കുടുംബാംഗങ്ങളെ .....
പുതിയ വർഷം നമ്മൾ ആരംഭിച്ചുകഴിഞ്ഞു ....
ജനുവരി മാസം ....
വിശുദ്ധ സെബാസ്ത്യാനോസ് ന്റെ ഓര്മ ,തിരുനാൾ കൊണ്ടാടുന്ന മാസം
ഇപ്പോളത്തെ ഇ പ്രത്യേക സാഹചര്യത്തിൽ ...
മഹാമാരിയിൽ നാം പകച്ചു നിക്കുന്ന ഇ കാലത്തു വിശുദ്ധന്റെ മാധ്യസ്ഥം നമുക് തേടാം ...

നമ്മുടെ മാതൃ ദേവാലയത്തിലെ തിരുന്നാൾ നാം കൊണ്ടാടുന്നത് ഇ മാസം ആണല്ലോ ...
ജനുവരി 9 മുതൽ ജനുവരി 19 വരെ ....
ആഘോഷങ്ങൾ ആല്മീയമാകട്ടെ .....
എല്ലാവര്ക്കും തിരുന്നാൾ മംഗളങ്ങൾ ആശംസിക്കുന്നു .....
അനുഗ്രഹങ്ങൾ പ്രാർത്ഥിക്കുന്നു ...
ഈശോ നമ്മെ അനുഗ്രഹിക്കട്ടെ ...
ആമേൻ

31/12/2020

പ്രിയ കുടുംബാംഗങ്ങളെ ....
2020 അതിന്റെ അവസാന മണിക്കൂറുകളിലാണ്.....
നമ്മുടെ ജീവിതത്തിൽ ഒരിക്കലും പ്രതീക്ഷിക്കാതെ കടന്നു പോയ ,കടന്നു പോകുന്ന വര്ഷം 2020 .
ഉയർച്ചകളും താഴ്ചകളും മാറി മറിഞ്ഞു പോയ വര്ഷം
അതെ 2020 കടന്നു പോകുകയാണ്....

കാലങ്ങൾ കടന്നു പോയാലും നാം എത്ര ഉയരത്തിൽ എത്തിയാലും

നാം കടന്നു പോയ വഴികൾ മറക്കാതിരിക്കുക...
നമ്മുടെ പൂർവികർ നമുക് തന്ന നല്ല മാതൃകകൾ എല്ലാകാലവും പിന്തുടരുന്നതിൽ ശ്രേദ്ധാലുവായിരിക്കുക .
കുടുംബാംഗങ്ങൾ തമ്മിൽ ആഴമായ ബന്ധത്തിൽ വളരാൻ നമുക് പരിശ്രമിക്കം .
സോഷ്യൽ മീഡിയ വ്യാപിച്ചുകൊണ്ടിരിക്കുന്ന ഇ കാലഘട്ടത്തിൽ കൂട്ടായ്മയിലും പങ്കുവെയ്ക്കലിലും പ്രാർത്ഥനയിലും കുറച്ച സമയം ചിലവഴികാം .

ഒന്നും സംസാരത്താൽ ഉപരി മറ്റുള്ളവരെ നോക്കി ഒന്ന് പുഞ്ചിരിക്കാൻ നമുക് സാധിച്ചാൽ അതൊരു
വേറിട്ട സംസ്കാരമാണ് ഇ കാലഘട്ടത്തിൽ .
നമ്മുടെ പുഞ്ചിരി അത് മറ്റുള്ളവർക് നൽകുന്ന പ്രതീക്ഷ അത് വലുതാണ്.

വിശുദ്ധ അൽഫോൻസാമ്മയുടെ വാക്കുകൾ കടമെടുത്താൽ
"പുഞ്ചിരി ഒരു തിരിവെട്ടമാണ് .സങ്കടപെടുന്നവരുടെ മുഖത്തു നോക്കി കരുണയോടെ ഞാൻ പുഞ്ചിരിക്കും "

അതെ നമുക്കും പുഞ്ചിരിക്കാൻ സാധിക്കട്ടെ

എല്ലാവര്ക്കും പുതിയ വർഷത്തിന്റെ എല്ലാ ഭാവുകങ്ങളും പ്രാർത്ഥനയോടെ നേരുന്നു .

😇

16/12/2020

പ്രിയ കുടുംബാംഗങ്ങളെ ,
ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ച ശ്രീമതി ലിസി ജോസ് പാളിത്തോട്ടത്തിൽ നു എല്ലാവിധ ആശംസകളും നേരുന്നു .മികച്ച രീത്യിൽ നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു .

നമ്മുടെ കുടുംബാംഗം ആയതിൽ അതിയായി സന്തോഷിക്കുന്നു അഭിമാനിക്കുന്നു .
അഭിനന്ദനങ്ങൾ .
🤩🤩

09/12/2020

പ്രിയ കുടുംബാംഗങ്ങളെ
നമ്മുടെ നാട്ടിൽ തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുകയാണല്ലോ
നമ്മുടെ മൗലിക അവകാശം ആണ് വോട്ടിംഗ് ...
അവകാശം വിനിയോഗിക്കുക

പ്രിയ കുടുംബാംഗങ്ങളെ ...........കന്യകവൃത്തകരുടെ കാവൽക്കരനും പിതാവുമായ, മാർ യൗസേപ്പിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ...
09/12/2020

പ്രിയ കുടുംബാംഗങ്ങളെ ...........
കന്യകവൃത്തകരുടെ കാവൽക്കരനും പിതാവുമായ,
മാർ യൗസേപ്പിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്റെ 150-ാം വാർഷികം “പാത്രിസ് കോർദെ ” (“പിതാവിന്റെ ഹൃദയത്തോടെ”) എന്ന അപ്പസ്തോലിക കത്തിലൂടെ 2020 ഡിസംബർ 8 മുതൽ 2021 ഡിസംബർ 8 വരെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ “മാർ യൗസേപ്പിന്റെ വർഷം” പ്രഖ്യാപിച്ചു.

2021 മാർ യൗസേപ്പിതാവിന്റെ വർഷം

ഇന്നത്തെ കാലത്തിന്റെ പ്രത്യേകതയിൽ യൗസേപ് പിതാവിന്റെ മാതൃക നമുക് ചൂണ്ടുപലകയാണ് .
ഇതാണ് വഴി ,ഇതിലെ പോവുക എന്ന് പറയുന്ന ചൂണ്ടു പലക ...

യൗസേപ് പിതാവ് നമുക് മാർഗ ദർശി ആകട്ടെ ................

യൗസേപ് പിതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

ഈശോ നമ്മെ അനുഗ്രഹിക്കട്ടെ
ആമേൻ

08/12/2020

പ്രിയ കുടുംബാംഗങ്ങളെ ........
2020 ഡിസംബറിൽ എത്തിനിക്കുന്നു....
2020 മാർച്ചിലെത്തിയ കൊറോണ മാറ്റമില്ലാതെ തുടരുന്നു
നമ്മുടെ ജീവിത ശൈലി മാറി
സാമ്പത്തിക ഘടനാ മാറി
മാനസികമായും ശാരീരികമായും ആല്മീയമായും
വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്നു ....

നമ്മൾ ജയിക്കും നമ്മളെ ജയിക്കൂ
ഉപദേശങ്ങൾ എളുപ്പമാണ് എന്നറിയാം
പ്രവർത്തികമാക്കൽ പ്രയാസമാണ്
ഓരോരുത്തരുടെയും ജീവിത സാഹചര്യം അനുസരിച്ചു

ഓർക്കുക

നമ്മൾ ഒരു പുഞ്ചിരി അത് അപരന് കൊടുക്കുമ്പോ
അത് അവനു കൊടുക്കുന്ന ഊർജം
അത് ചിറകടിച്ചുയരാൻ സഹായിക്കും

ക്രിസ്മസ് മറ്റുള്ളവർക് പുതു ജീവൻ പകരാൻ
പ്രതിസന്ധികളിൽ സഹായകമാകാൻ
നമുക്കിടയാകട്ടെ

ഈശോ നമ്മുടെ ഉള്ളിൽ പിറക്കട്ടെ
ഉള്ളു സക്രാരി ആകട്ടെ

മരുഭൂമിയിൽ വിളിച്ചു പറയുന്നവന്റെ ശബ്ദം നമ്മുക് സഹായകമാകട്ടെ

"മനസാന്തരപ്പെടുവിൻ സ്വർഗ്ഗ രാജ്യം സമീപിച്ചിരിക്കുന്നു "

ഈശോ നമ്മെ അനുഗ്രഹിക്കട്ടെ
ആമേൻ

Address

Kuruppanthara

Website

Alerts

Be the first to know and let us send you an email when Paliyil Family posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Paliyil Family:

Share

Category