14/10/2023
Google Cloud-ന്റെ UK-യിലെ best സർവീസ് പാർട്നെർക്കുള്ള അവാർഡ്
മുബഷിർ തയ്യിൽ ഹെഡ് ആയുള്ള കമ്പനിക്ക് ലഭിച്ചിരിക്കുകയാണ്. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു.
കഴിഞ്ഞ മൂന്ന് വർഷക്കാലമായി ഗായിദെമില്ലത് സ്‌കൂളുമായി ബന്ധപ്പെട്ടുള്ള വർക്കിൽ എനിക്ക് മുബഷിറമായി അടുത്ത ബന്ധമാണുള്ളത്. ഞാൻ ഈ എഴുതുന്നത് മുബഷിറിനു ഇഷ്ടമാവില്ല എന്നറിയാം എന്നാലും ഇത് പറയാതിരിക്കാനാവില്ല. ഉന്നത വിജയങ്ങൾ നേടിയ പലരും പിന്നീട് പല തിരക്കുകൾ കാരണം ജന്മ നാടിനെ മറക്കുകയും പിന്നീട് വിശ്രമ ജീവിത സമയത്തു അവസരം കിട്ടിയാൽ പൊതുരംഗത് വരുന്നതും നമ്മൾ കണ്ടിട്ടുണ്ട്.
എന്നാൽ കരിയറിന്റെ ഏറ്റവും പീക് സമയത്തു ദിവസവും മൂന്നും നാലും മണിക്കൂർ ലണ്ടനിൽ ഇരുന്ന് നമ്മുടെ ജമാഅത്തിന്റെ സ്‌കൂളിനെ ഉയർച്ചയിലേക്ക് നയിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന, പ്രത്യേകിച്ച് ഗായിദെമില്ലത് നിന്നും പഠിച്ചു അവിടത്തെ പൂർവ വിദ്യാർത്ഥിയായി താൻ പഠിച്ച സ്കൂളിൽ അക്കാദമിക് ഹെഡ് ആയി ആ സ്‌കൂളിനെ ഒരു ഇന്റർനാഷണൽ ലെവലിൽ എത്തിക്കാൻ മുബഷിർ നടത്തുന്ന പ്രവർത്തനങ്ങളെ ഞാൻ അതിശയത്തോടെ ആണ് നോക്കി കണ്ടത്.
ഇന്ന് ഗായിദെമില്ലത് സ്‌കൂളിനെ കേരളത്തിലെ ഏതൊരു ഇന്റർനാഷണൽ സ്‌കൂളിനോടും കിടപിടിക്കുന്ന തരത്തിൽ ഉയർത്തിയതിൽ അദ്ദേഹത്തിന്റെ പങ്ക് വലുതാണ്.
അവിടെ പഠിക്കുന്ന എല്ലാ കുട്ടികളും അവരുടെ പേരെന്റ്സും പലതവണ അദ്ദേഹത്തിന്റെ സേവനം കൊണ്ട് അവരുടെ മക്കൾക്ക് വന്ന മാറ്റത്തെ കുറിച്ച് സാക്ഷ്യ പെടുത്തിയത് ഞാൻ നേരിൽ കേട്ടിട്ടുണ്ട്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ അഗാധമായ അറിവുള്ള അദ്ദേഹത്തിന്റെ സേവനം ഗായിദെമില്ലത് സ്‌കൂളിലൂടെ നമ്മുടെ കുട്ടികൾക്ക് പല വിധേന പകരാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
പുതു തലമുറക്ക് മാതൃകയായി ഇനിയും മുബഷിർ ഉയരങ്ങളിലെത്തട്ടെ എന്നാശംസിക്കുന്നു.
നിങ്ങളുടെ സേവനം നമ്മുടെ നാടിനും നമ്മുടെ കകുട്ടികൾക്കും തുടർന്നും ലഭിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു.