Zoya Interior Kuttyadi

Zoya Interior Kuttyadi Perambra Road Parakkadav

ZoYa Interior kty Parakkadavu
16/12/2022

ZoYa Interior kty Parakkadavu

ഫിനിഷിങ് വർക്ക്‌  വയനാട് സൈറ്റ് ❤️
16/12/2022

ഫിനിഷിങ് വർക്ക്‌ വയനാട് സൈറ്റ് ❤️

16/12/2022
SEBRA BLINDS Whole sale  Dealerബ്ലൈൻഡ്'ഏതൊക്കെ എന്ന് പരിചയപ്പെടാംചെറിയ ഇടങ്ങളിലേക്ക് അനുയോജ്യം, കൂടുതൽ ഭംഗി എന്നിവയാണ് ബ...
15/12/2022

SEBRA BLINDS Whole sale Dealerബ്ലൈൻഡ്'ഏതൊക്കെ എന്ന് പരിചയപ്പെടാം

ചെറിയ ഇടങ്ങളിലേക്ക് അനുയോജ്യം, കൂടുതൽ ഭംഗി എന്നിവയാണ് ബ്ലൈൻഡിന്റെ മേന്മകൾ.
തുണിയിലോ മറ്റ് മെറ്റീരിയലിലോ ഉള്ള നീളത്തിലുള്ള സ്ട്രിപ്പുകൾ കൊണ്ടുള്ള ജനാല മറകളെയാണ് ബ്ലൈൻഡ് എന്നു വിളിക്കുന്നത്. കർട്ടനു പകരമായാണ് ഇവ ഉപയോഗിക്കുന്നത്. കൂടുതൽ ഭംഗി എന്നതാണ് കർട്ടനെ അപേക്ഷിച്ച് ഇവയുടെ മേന്മ. ഫ്ലാറ്റ് പോലെയുള്ള ചെറിയ ഇടങ്ങൾക്കും ബ്ലൈൻഡ് ആണ് അനുയോജ്യം. കാരണം, ഇവ കർട്ടന്റെയത്രയും സ്ഥലം അപഹരിക്കുന്നില്ല.

ബ്ലൈൻഡുകൾ കൂടുതലും പോളിയെസ്റ്ററിലാണ് നിർമിക്കുന്നത്. ജനാലച്ചില്ലുകളോടു ചേർന്നു കിടക്കുന്നതിനാൽ വെയിലടിച്ച് കോട്ടന്റെ നിറം മങ്ങാൻ സാധ്യതയുള്ളതിനാലാണ് പോളിയെസ്റ്ററിനു നറുക്കു വീണത്. പലതരത്തിലുള്ള ബ്ലൈൻഡുകളുണ്ട്.

#ബാംബൂ #ബ്ലൈൻഡ്
മുകളിലേക്കു ചുരുട്ടി വയ്ക്കാവുന്നവയാണ് ബാംബൂ ബ്ലൈൻഡ്. പ്രകൃതിദത്തമാണെന്നതും വിലക്കുറവുമാണ് പ്രധാന ഗുണങ്ങൾ. ഈർപ്പം കൂടുതലുള്ള കാലാവസ്ഥയിൽ പൂപ്പൽ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ചതുരശ്രയടിക്ക്

#റോമൻ #ബ്ലൈൻഡ്
താഴെനിന്ന് മുകളിലേക്ക് മടക്കുകളായി മടക്കാവുന്ന ബ്ലൈൻഡിനെയാണ് റോമൻ ബ്ലൈൻഡ് എന്നു പറയുന്നത്. ലൈനിങ് വച്ചാണ് ഇവ തയ്ക്കുന്നത്. തയ്യല്‍ പുറത്തുനിന്ന് കാണില്ല എന്നതാണ് ഇവയുടെ ഗുണം. തുണി, പിവിസി, ബാംബൂ തുടങ്ങി ഏതു മെറ്റീരിയലിലും ലിനൻ, കോട്ടൻ തുടങ്ങി ഏതു തുണിയിലും റോമൻ ബ്ലൈൻഡ് തയാറാക്കാം.

#വെനിഷ്യൻ #ബ്ലൈൻഡ്
തിരശ്ചീനമായി സ്ട്രിപ്പുകൾ ഘടിപ്പിച്ചവയാണ് വെനീഷ്യൻ ബ്ലൈൻഡ് എന്നറിയപ്പെടുന്നത്. ഇവയിൽ പ്രധാനം അലുമിനിയം, വുഡൻ വെനീഷ്യൻ ബ്ലൈൻഡുകളാണ്. അലുമിനിയം ബ്ലൈൻഡാണ് അടുക്കളയിൽ കൂടുതലായും ഉപയോഗിക്കുന്നത്. വിലയേക്കാൾ ഭംഗിക്കു പ്രാധാന്യം നൽകുന്നവർ അടുക്കളയില്‍ വുഡൻ ബ്ലൈൻഡ് തിരഞ്ഞെടുക്കാറുണ്ട്. തീ പിടിക്കാൻ സാധ്യത കുറവാണെന്നതിനാലാണ് അലുമിനിയത്തോട് അടുക്കളയിൽ പ്രിയം കൂടുതൽ. ഗ്ലോസി ഫിനിഷ് ആയതിനാൽ വൃത്തിയാക്കാനും എളുപ്പമാണ്. തുടച്ചാൽ മതി. വിവിധ നിറങ്ങളിൽ ലഭിക്കും.

#ഹണികോംബ് #ബ്ലൈൻഡ്
പ്ലീറ്റഡ് ബ്ലൈൻഡുകളാണ് ഇവ. മുകളിൽ സുതാര്യവും താഴേക്ക് സുതാര്യമല്ലാതെയുമാണ് ഇതിന്റെ ഡിസൈൻ. ആവശ്യാനുസരണം അകത്ത് വെളിച്ചം ലഭിക്കുന്നതിനൊപ്പം സ്വകാര്യത സംരക്ഷിക്കാൻ സാധിക്കുന്നു എന്നതാണ് മെച്ചം. ഇത് വളരെ മൃദുലമായതിനാൽ സൂക്ഷിക്കാൻ പ്രയാസമാണ്.

#റോളർ #ബ്ലൈൻഡ്
പോളി‌യെസ്റ്റർ കൊണ്ടുള്ള റോളർ ബ്ലൈൻഡ് ഓഫിസുകളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. വെളിച്ചം കടത്തിവിടുന്ന ഇവ ചൂട് കടത്തി വിടില്ല. 4%, 5%, 14% എന്നിങ്ങനെ പല അളവുകളിൽ വെളിച്ചം കടത്തിവിടുന്ന പോളിയെസ്റ്റർ ലഭ്യമാണ്. സ്വകാര്യത കൂടുതലായി സംരക്ഷിക്കപ്പെടണമെന്നുള്ളവർക്ക് ആവശ്യാനുസരണം തിരഞ്ഞെടുക്കാം. വെയിൽ കൂടുതലുള്ള ഇടങ്ങളിലും അപ്പുറത്തെ കാഴ്ച മനോഹരമല്ലാത്ത അവസരങ്ങളിലും റോളർ ബ്ലൈൻഡ് ഉപകാരപ്രദമാണ്. ഒട്ടും വെളിച്ചവും ചൂടും കടത്തിവിടാത്ത ബ്ലാക് ഔട്ട് ബ്ലൈൻഡുമുണ്ട്. അതിനാൽ എസി മുറികളിൽ എസിയുടെ ഊർജ ഉപയോഗം കുറയ്ക്കാമെന്ന ഗുണവുമുണ്ട്. വീടുകളിലും റോളർ ബ്ലൈൻഡ് ഉപയോഗിക്കാം. വിവിധ ഡിസൈനുകളിൽ ലഭ്യമാണ്.

#മൺസൂൺ #ബ്ലൈൻഡ്
വിദേശങ്ങളിൽ പ്രചാരമാർജിച്ച മൺസൂൺ ബ്ലൈൻഡ് ഇവിടെ അത്ര പരിചിതമല്ല. സുതാര്യമായ പിവിസി ഷീറ്റ്കൊണ്ടാണ് ഇവ നിർമിക്കുന്നത്. നനയുന്ന ഇടങ്ങളിൽ വെള്ളം അകത്തേക്കു കയറാതെ സംരക്ഷിക്കുന്നു. സുതാര്യമായതിനാൽ വെളിച്ചം കിട്ടും, പുറത്തെ കാഴ്ചകളും കാണാം. ഒരു സ്ക്രീൻ പോലെയാണ് ഇവ കൂടുതലായും ഉപയോഗിക്കുന്നത്.

#പിവിസി #ബ്ലൈൻഡ്
വീടിനു പുറത്തിടാനുള്ളതാണ് പിവിസി ബ്ലൈൻഡ്. പിവിസി കൊണ്ടാണ് ഇവ നിർമിക്കുന്നത്. വെയിൽ, മഴ, കാറ്റ് എന്നിവയിൽനിന്ന് സംരക്ഷണം നൽകാനാണ് ഇവ ഉപയോഗിക്കുന്നത്. കണ്ടാൽ ബാംബൂ കർട്ടൻ പോലിരിക്കും. വില കുറവും ഈടു കൂടുതലുമായതിനാൽ ആവശ്യക്കാർക്ക് അകത്തും ഉപയോഗിക്കാം.

#വെർട്ടിക്കൽ #ബ്ലൈൻഡ്
പോളിയെസ്റ്റർ സ്ട്രിപ്പുകൾ ലംബമായി ഘടിപ്പിച്ച് നിർമിക്കുന്ന വെർട്ടിക്കൽ ബ്ലൈൻഡ് ഓഫിസുകളിലാണ് കൂടുതലായും ഉപയോഗിക്കുന്നത്. വെൽവെറ്റ്, ടെക്സ്ചർ, വുഡൻ, ജൂട്ട് തുടങ്ങി വിവിധ ഫിനിഷുകളിൽ ലഭിക്കും.

#സീബ്ര #ബ്ലൈൻഡ്
ഡബിൾ ലെയർ പോളിയെസ്റ്റർ കൊണ്ടാണ് സീബ്ര ബ്ലൈൻഡ് നിർമിക്കുന്നത്. അതുകാരണം, സുതാര്യമായതും അല്ലാത്തതും ആയ രണ്ട് പാളികൾ ഇടകലർന്നു വരുന്നു. വെളിച്ചം പൂർണമായും നൽകാനും ഇല്ലാതാക്കാനും ഭാഗികമായി നൽകാനും സാധിക്കും.

#ഓട്ടമേറ്റഡ് #ബ്ലൈൻഡ്
ബ്ലൈൻഡുകളിൽ ഓട്ടമേഷൻ സാധ്യമാണ്. അതായത് ട്യൂബുലാർ മോട്ടോർ ഘടിപ്പിച്ചാൽ റിമോട്ട് ഉപയോഗിച്ച് അടയ്ക്കുകയും തുറക്കുകയും ആകാം. കൂടാതെ, ലാപ്ടോപ്. ഫോൺ, ഐപാഡ് എന്നിവയൊക്കെയായി വൈഫൈ വഴി ബ്ലൈൻഡിനെ ബന്ധിപ്പിക്കുകയും ചെയ്യാം. അപ്പോള്‍ വിദേശത്തിരുന്നും വീട്ടുകാർക്ക് ബ്ലൈൻഡ് തുറക്കുകയും അടയ്ക്കുകയും ചെയ്യാം.

#ട്രിപ്പിൾ #ഷേഡ് #ബ്ലൈൻഡ് ,
മൂന്ന് പാളികളായാണ് ട്രിപ്പിൾ ഷേഡ് ബ്ലൈൻഡിന്റെ നിർമാണം. റോൾ അപ് ചെയ്യാൻ സാധിക്കും. അതല്ലാതെ തുറക്കാനും അടയ്ക്കാനും ബ്ലൈൻഡ് പൂർണമായും താഴെ വന്നിട്ടേ സാധിക്കൂ.

#വുഡൻ #ബ്ലൈൻഡ്
ലാമിനേറ്റ് ചെയ്ത കംപ്രസ്ഡ് വുഡ് കൊണ്ടുള്ള ഈ ബ്ലൈൻഡ് വിവിധ ഷേഡുകളില്‍ ലഭിക്കും. 35 എംഎം, 50 എംഎം എന്നിങ്ങനെ പല വീതിയിലുള്ള സ്ട്രിപ്പുകൾ ലഭ്യമാണ്. വൃത്തിയാക്കാൻ എളുപ്പമാണെന്നതാണ് ഇവയുടെ മേന്മ. മാറ്റ്, ഗ്ലോസി ഫിനിഷുകളിൽ കിട്ടും. സ്ട്രിപ്പുകളുടെ വീതിയും ഫിനിഷുമനുസരിച്ചാണ് വില.
ഹാർഡ് പിവിസി കൊണ്ട് ലാമിനേറ്റ് ചെയ്ത വുഡൻ ബ്ലൈൻഡുമുണ്ട്. ബ്ലൈൻഡിന്റെ പ്രതലത്തിന് പ്രത്യേക ടെക്സ്ചർ ലഭിക്കുമെന്നതാണ് മേന്മ. നനഞ്ഞാലും കുഴപ്പമില്ല, വൃത്തിയാക്കാൻ എളുപ്പം, ഏതു ശൈലിയിലുള്ള വീടുകൾക്കും അനുയോജ്യം, പ്രത്യേകിച്ച് തടിപ്പണികൾ കൂടുതലുള്ള ട്രെഡീഷനൽ ശൈലിക്ക് എന്നിവയാണ് ഗുണങ്ങൾ.
--------------------------------------------------------------------------------
#വൃത്തിയാക്കാൻ: തുടയ്ക്കാൻ പറ്റാത്ത ബ്ലൈൻഡ് ആണെങ്കിൽ വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കാം. വൃത്തിയാക്കാനുള്ള പ്രയാസം ബ്ലൈൻഡിന്റെ പോരായ്മയാണ്. വീടു മാറിയാലും പഴയ കർട്ടൻ ഉപയോഗിക്കാൻ സാധിക്കും. ഒരു കർട്ടൻ തന്നെ പല മുറികളിൽ മാറ്റിയിടാം. എന്നാൽ ഇതൊന്നും ബ്ലൈൻഡിൽ സാധ്യമല്ല. ഒരിക്കല്‍ ഒരിടത്ത് ഉറപ്പിച്ചാൽ മാറ്റി നൽകാൻ സാധ്യമല്ല.

ബ്ലൈൻഡ് തുറക്കാനും അടയ്ക്കാനും അറ്റത്ത് ചരടുകൾ കാണും. റോപ് സ്ട്രിങ്, ബോൾ ചെയിൻ എന്നിങ്ങനെ രണ്ടു രീതിയിൽ ലഭ്യമാണ്. റോപ് സ്ട്രിങ് ആണെങ്കിൽ ഉപയോഗിക്കാൻ എളുപ്പമാണ്. പക്ഷേ, പെട്ടെന്ന് ചെളി പിടിക്കും. മുത്തുകൾ കോർത്ത ബോൾ ചെയിൻ ആണെങ്കില്‍ കാഴ്ചയ്ക്കു ഭംഗിയാണ്. പക്ഷേ, പ്രവർത്തിപ്പിക്കുമ്പോൾ ശബ്ദമുണ്ടാകും.

#കേടായാൽ:
അലക്ഷ്യമായ ഉപയോഗം, നിലവാരമില്ലാത്ത മെക്കാനിസം എന്നിവയാണ് ബ്ലൈൻഡ് കേടാകാനുള്ള കാരണങ്ങൾ. ലോക്കിങ് സിസ്റ്റം ഇല്ലാത്ത സീബ്ര, റോമൻ, ട്രിപ്പിൾ ഷേഡ്, റോളർ എന്നീ ബ്ലൈൻഡുകൾ കേടാകാനുള്ള സാധ്യത കുറവാണ്. ലോക്കിങ് സിസ്റ്റമുള്ള പിവിസി, അലുമിനിയം, വുഡൻ ബ്ലൈൻഡുകൾ ഉപയോഗത്തില്‍ ശ്രദ്ധിച്ചില്ലെങ്കിൽ കേടാകാൻ സാധ്യതയുണ്ട്. ചരടിനോ മെക്കാനിസത്തിനോ കുഴപ്പം സംഭവിച്ചാല്‍ നന്നാക്കാം. എന്നാൽ മെറ്റീരിയലിനാണ് കുഴപ്പമെങ്കിൽ ബ്ലൈൻഡ് മാറുകയേ നിവൃത്തിയുള്ളൂ. രണ്ടുരീതിയിൽ ബ്ലൈൻഡ് പിടിപ്പിക്കാം. കട്ടിളയിലും, അകത്തേക്ക് കയറിയ ജനാലകളിൽ മുകളിലെ ചുവരിലും പിടിപ്പിക്കാം. ചുവരിൽ പിടിപ്പിക്കുമ്പോൾ ഉറപ്പും കൂടും, ഒതുങ്ങികിടക്കുകയും ചെയ്യും.

15/12/2022

Address

Kuttyadi
Vadakara
673508

Telephone

+918086652040

Website

Alerts

Be the first to know and let us send you an email when Zoya Interior Kuttyadi posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category